Thursday, March 19, 2026 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 05.48 PM

മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്തു മടങ്ങവേ ബൈക്ക് പുഴയിൽ വീണ് യുവാവ് മരിച്ചു

in

മലപ്പുറം: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി അജ്മലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതി അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. ചമ്രവട്ടത്ത് അര്‍ധരാത്രിയാണ് അപകടം.

ചമ്രവട്ടം പാലത്തില്‍ നിന്ന് ദിശതെറ്റിയ ഇരുചക്ര വാഹനം താഴെ പുഴയിലേക്ക് വീണായിരുന്നു യുവാവിന് ദാരുണാന്ത്യം. ചമ്രവട്ടം പാലത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് മരിച്ച അജ്മല്‍. പരുക്കേറ്റ അജ്മല്‍ ലുലു, വൈഷ്ണവി എന്നിവരെ ആദ്യം ആലത്തിയൂരിലെ ഇമ്പിച്ച ബാവ സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.

ചമ്രവട്ടത്ത് വിവാഹസത്കാരത്തിനെത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. യുവതി അടക്കം മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. വിവാഹവീട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഇവര്‍ തിരൂര്‍ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് ഭാഗത്തേക്ക് തിരിയുകയായിരുന്നെന്ന് പറയപ്പെടുന്നു. പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയില്‍ നിന്നും പുഴയുടെ താഴ്ഭാഗത്തേക്കാണ് വീണത്. ബൈക്ക് പുഴയോരത്തെ മരത്തില്‍ ഇടിച്ച നിലയിലായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW