Saturday, March 14, 2026 Last Updated 28 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 07.55 PM

വന്‍ തീപിടിത്തം; ധാക്ക വിമാനത്താവളം അടച്ചു

fire
photo; representative

ബംഗ്ലാദേശ്: തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളം അടച്ചു. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാഗികമായി തീപിടുത്തം നിയന്ത്രണ വിധേയനാക്കിയെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കുന്നു. സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഗേറ്റ് നമ്പര്‍ 8 ല്‍ നിന്നും പുക ഉയരുന്നത്. പിന്നീടത് പടരുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW