Thursday, March 12, 2026 Last Updated 27 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 07.45 PM

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ

uploads/news/2025/10/806373/1.gif
photo - facebook

കണ്ണൂര്‍ : ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ന്യൂ മാഹി സ്വദേശി പെരിങ്ങാടി യു.കെ. റിഹാബ് (31) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ വരുമ്പോൾ പാലോട്ടുപള്ളി ടൗണിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ സ്ഥിരമായി ലഹരി മരുന്നു കടത്താറുണ്ടെന്ന് മട്ടന്നൂർ പോലീസ് പറഞ്ഞു .

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ സബ് ഇൻസ്പെക്ടർ സി.പി. ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിൽ ഒന്നരലക്ഷത്തിലധികം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW