Friday, March 13, 2026 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 02.56 PM

‘ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കണ്ട’; കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശന്‍

v d satheesan

പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ – അദ്ദേഹം പറഞ്ഞു.
അതേസമയം, കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് പ്രതിഷേധമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW