Saturday, March 14, 2026 Last Updated 12 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 02.20 PM

ബ്ലാക്ക് സാരിയില്‍ സുന്ദരിയായി നടി അപര്‍ണ നായര്‍; ചിത്രങ്ങള്‍

aparna-nair
photo-www.instagram.com/appunayar/

ഭാമയും വിനു മോഹനുമെല്ലാം അരങ്ങേറ്റം കുറിച്ച നിവേദ്യം എന്ന ചിത്രത്തിലൂടെ തന്നെയാണ് അപര്‍ണ നായര്‍ എന്ന നടിയും മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായത്.എന്നാല്‍ അപര്‍ണ നിവേദ്യത്തിന് മുന്നേ തന്നെ രണ്ട് സിനിമകള്‍ ചെയ്തിരുന്നു. മായൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നോട് ബുക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.

നിവേദ്യത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് അപര്‍ണയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നത്. സഹതാരമായും നായികയായും അപര്‍ണ പിന്നീട് സജീവമായി.ഇടയില്‍ ചെറിയ ബ്രേക്കുകള്‍ എടുക്കുന്നുണ്ടായിരുന്നുവെങ്കിലും അപര്‍ണ സജീവമായിരുന്നു. നവ്യ നായരുടെ ഒരുത്തി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

ഇപ്പോഴിതാ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അപര്‍ണ. ബ്ലാക്ക് സാരിയിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് . ‘കറുപ്പ് എത്ര സന്തോഷകരമായ നിറമാണ് പ്രിയേ’ എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം അപര്‍ണ കുറിച്ചത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

നേരത്തെ ശരീര ഭാരം കൂടിയതും, കടുത്ത വ്യായാമങ്ങളും ഡയറ്റും ഫോളോ ചെയ്ത് അത് കുറച്ചതുമൊക്കെയായ വിശേഷം അപര്‍ണ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.ആത്മസമര്‍പ്പണത്തോടെ, നിരന്തരമായ മനസ്സോടെ, കഠിനാധ്വാത്തിലൂടെ ഇത് സാധ്യമാക്കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ വര്‍ക്ക് ഔട്ട് വീഡിയോയ്‌ക്കൊപ്പം അപര്‍ണ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW