Sunday, March 15, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 03.18 PM

' കണ്മണി പൂവേ പാടി മോഹന്‍ലാല്‍, ഏറ്റുപാടി സദസ്സ്' ; വീഡിയോ വൈറല്‍

stage, went

പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് നടന്‍ മോഹന്‍ലാല്‍. തുടരും സിനിമയിലെ ' കണ്മണി പൂവേ' എന്ന ഗാനമാണ് നടന്‍ വേദിയില്‍ പാടിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ കാണികളും അദ്ദേഹത്തിന് ഒപ്പം പാടാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുകയാണ്. ഖത്തറില്‍ നടന്ന ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍ എന്ന പരിപാടിയിലാണ് നടന്‍ ഗാനം ആലപിച്ചത്.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ' എന്നാലും എന്റെ ലാലേട്ടാ...' , ' എന്ത് ഭംഗിയായിട്ടാണ് അദ്ദേഹം പാടുന്നത്', ' കണ്ടിട്ട് തന്നെ രോമാഞ്ചം വരുന്നു', ' അദ്ദേഹം ആറാടുകയാണ്' , ' ഇത് അയാളുടെ കാലമല്ലേ' , തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW