Saturday, March 14, 2026 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 01.16 PM

പള്ളുരുത്തി സ്‌കൂളില്‍ നടന്നത് പ്രീണനരാഷ്ട്രീയം ; സിപിഐഎമ്മും കോണ്‍ഗ്രസും അവസരവാദികളെന്ന് രാജീവ് ചന്ദ്രശേഖരന്‍

uploads/news/2025/10/806178/rajeev-and-modi1.jpg

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നടന്ന സംഭവം പ്രീണനത്തിന് പ്രാധാന്യം നല്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മതേതരത്വമെന്ന വാക്കിന് പ്രീണനമെന്ന അര്‍ത്ഥം ചമയ്ക്കുന്ന രാഷ്ട്രീയ ഇരട്ടകളാണ് കോണ്‍ഗ്രസും സിപിഎമ്മുമെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. 2023 ഒക്ടോബറില്‍ ഹമാസ് കേരളത്തില്‍ തീവ്രവാദ പ്രചാരണത്തിന് ശ്രമിച്ചപ്പോള്‍, പിണറായി വിജയന്റെ സിപിഎം എംഎല്‍എമാരും എംപിമാരും മന്ത്രിമാരും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് എംപിമാരും അതിനെ പിന്തുണച്ചും ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു. മുനമ്പത്ത് അറുന്നൂറോളം ക്രിസ്ത്യന്‍ - ഹിന്ദു കുടുംബങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് ശ്രമിച്ചപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും വഖഫിനൊപ്പമായിരുന്നു നിലകൊണ്ടത്.

പഹല്‍ഗാമില്‍ ഒരു മലയാളിയടക്കം 26 വിനോദസഞ്ചാരികളെ പാകിസ്ഥാന്‍ ഭീകരര്‍ വെടിവച്ചു കൊന്നപ്പോള്‍, കോണ്‍ഗ്രസും സിപിഎമ്മും ഭീകരവാദത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബിനായി സമ്മര്‍ദ്ദം ചെലുത്തിയ എസ്ഡിപിഐയെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണച്ചു. അധികാരത്തോടുള്ള ആര്‍ത്തി മൂലമാണ് ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസും എസ്ഡിപിഐയുമായി സിപിഎമ്മും സഖ്യമുണ്ടാക്കിയത്. അതിലൂടെ ദേശവിരുദ്ധ ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തിലേക്ക് വഴിയൊരുക്കുകയാണ് അവര്‍ ചെയ്തത്. എസിഡിപിഐയും ജമാ അത്തെ ഇസ്ലാമിയും നല്കുന്ന പിന്തുണയാണ് ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കാനും ശബരിമലയിലേത് പോലെ ഹിന്ദു ആചാരങ്ങളെ ലക്ഷ്യമിടാനും അവര്‍ക്ക് ധൈര്യം പകരുന്നത്.

കേരളത്തിന്റെ ഭാവി നിശ്ചയിക്കാന്‍ എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും അനുവദിക്കില്ല. ഒപ്പം അവരുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും. നിയമം അനുസരിക്കുന്നതും, തുല്യനീതി ഉറപ്പു വരുത്തുന്നതുമായൊരു വികസിത കേരളം കെട്ടിപ്പടുക്കുന്നത് ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ദേശസ്നേഹവുമുള്ള മലയാളികളായിരിക്കും (ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളും) അല്ലാതെ എസ്ഡിപിഐയോ, ജമാ അത്തെ ഇസ്ലാമിയോ,ഹമാസോ,കോണ്‍?ഗ്രസോ,സിപിഎമ്മോ അല്ല.

മതേതരത്വം എന്നാല്‍ ഹമാസിനെ തീവ്രവാദവും, എസ്ഡിപിഐ - ജമാ അത്തെ ഇസ്ലാമി സംഘടനകളെ ശരീഅത്ത്/ജനാധിപത്യ വിരുദ്ധ നിലപാടുകളും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കുന്നതല്ല. എല്ലാ മലയാളികളുടെയും ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിവും ധൈര്യവുമുള്ള ഏക പാര്‍ട്ടി ബിജെപിയാണ്. ഒപ്പം അഴിമതിയെ തുടച്ചു നീക്കാനും ഇന്ത്യാ വിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനും ബിജെപിയ്ക്ക് മാത്രമെ കഴിയൂ എന്നും പോസ്റ്റില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW