-->
നീല നിറത്തിലുള്ള ഒരു മുട്ട കണ്ടാല്‍ ആര്‍ക്കായാലും അല്പം കൗതുകം ഒക്കെ തോന്നിപ്പോകും. കാരണം സാധാരണയായി എമു പക്ഷിയുടെ മുട്ടയാണ് ഇത്തരത്തില്‍ നീല നിറത്തില്‍ കാണപ്പെടുന്നത്. ഇപ്പോഴിതാ റോഡരികിലൂടെ നടന്ന ദമ്പതികള്‍ക്ക് കിട്ടിയ ഒരു നീല നിറമുള്ള മുട്ടയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു പാര്‍ക്കിലാണ് സംഭവം നടന്നത്. പാര്‍ക്കിനടുത്തായി കുറച്ച് ഇലകള്‍ കൂടിക്കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്. ഈ ഇലകളുടെ അടിയില്‍ കിടന്ന മുട്ട ദമ്പതികളുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്.
കോഴിമുട്ടയെക്കാള്‍ വലുപ്പമുള്ള മുട്ട അവര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഒരു യമു പക്ഷിയുടെ മുട്ടയാണ് ഇതെന്ന് തിരിച്ചറിഞ്ഞ അവര്‍ ഇതിന് പരിചരിക്കുന്നു. ഇന്‍കുബേറ്ററില്‍ സൂക്ഷിച്ച മുട്ട 50ാം ദിവസമാണ് വിരിയുന്നത്. തുടര്‍ന്ന് കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആ എമു വളരുന്നതും വീഡിയോയില്‍ കാണാം. അവര്‍ ആ എമുവി 'ചിക്കന്‍ ബ്ലൂ' എന്നാണ് പേരിട്ടത്. വളരെ പെട്ടെന്ന് തന്നെ കുടുംബത്തിലെ എല്ലാവരുമായി എമു അടുക്കുന്നതും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം. ദമ്പതികള്‍ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ 10ലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്.