Friday, March 13, 2026 Last Updated 32 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 11.53 AM

അദ്ദേഹത്തിന്റെ മകനായി ജനിക്കാന്‍ എന്ത് പുണ്യമാണ് ചെയ്തത് എന്നറിയില്ല; ചിയാന്‍ വിക്രമിനെക്കുറിച്ച് ധ്രുവ്

dhruv-vikram

ബൈസണ്‍ സിനിമയുടെ പ്രീറിലീസ് ഇവന്റില്‍ സഹോദരി അക്ഷിതയ്ക്കും പിതാവ് ചിയാന്‍ വിക്രമിനും അമ്മ ഷൈലജയ്ക്കും നന്ദി പറഞ്ഞ് നടന്‍ ധ്രുവ് വിക്രം. ചിയാന്റെ മകനായി ജനിക്കാന്‍ താന്‍ എന്ത് പുണ്യമാണ് ചെയ്തതെന്ന് അറിയില്ലെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു. സഹോദരി താന്‍ കാരണം അഭിമാനിക്കുന്നത് കാണുന്നത് പ്രത്യേക അനുഭൂതിയാണെന്ന് ധ്രുവ് പറഞ്ഞു. ധ്രുവിന്റെ വാക്കുകള്‍ കേട്ട് ഹൃദയം നിറഞ്ഞ അക്ഷിത ഫ്‌ളൈയിങ് കിസ് നല്‍കിയാണ് സ്‌നേഹം പ്രകടിപ്പിച്ചത്.

‘എന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു പഠനത്തില്‍ മികവുകാട്ടി അമ്മയെ സന്തോഷിപ്പിക്കുക എന്നത്. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല. അക്കാര്യത്തില്‍ അമ്മയ്ക്ക് എപ്പോഴും നിരാശയുണ്ടായിരുന്നു. ഇപ്പോള്‍ ഈ സിനിമയിലൂടെ അമ്മയ്ക്ക് എന്നെ ഓര്‍ത്ത് അഭിമാനിക്കാം. എന്റെ സഹോദരി എന്നെയോര്‍ത്ത് അഭിമാനിക്കുന്നതും പ്രത്യേക അനുഭൂതിയാണ്.

എന്റെ മരുമകള്‍ ആര്യ ഈ സിനിമ തുടങ്ങിയ സമയത്താണ് ജനിക്കുന്നത്. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസായി. അവള്‍ക്കും ഇത് സന്തോഷമുളള കാര്യമാകും. പിന്നെ എന്റെ അപ്പാസ് ചിയാന്‍.. സിനിമയില്‍ ബുദ്ധിമുട്ടുളള ഓരോ സീനുകള്‍ ചെയ്യുമ്പോഴും ഞാന്‍ ചിയാനെ ഓര്‍ക്കും. അദ്ദേഹം അത്രയും ചെയ്യുമ്പോള്‍ എനിക്ക് ഇതുപോലും ചെയ്യാനാകുന്നില്ലേ എന്ന് ഞാന്‍ ഓര്‍ക്കും. അദ്ദേഹത്തിന്റെ മകനായി ജനിക്കാന്‍ എന്ത് പുണ്യമാണ് ചെയ്തതെന്ന് അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ മകനായിരിക്കുന്ന കാലത്തോളം കഷ്ടപ്പെടാന്‍ ഞാന്‍ തയാറാണ്. എല്ലാത്തിനും നന്ദി ചിയാന്‍’ ധ്രുവ് പറഞ്ഞു.

ധ്രുവ് വിക്രത്തെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പശുപതിയാണ് മറ്റൊരു സുപ്രധാനവേഷത്തില്‍. കബഡി താരമായാണ് ചിത്രത്തില്‍ ധ്രുവ് എത്തുന്നത് .ഒക്‌ടോബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW