Saturday, March 14, 2026 Last Updated 56 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 09.25 AM

കോട്ടയംസ്വദേശി ഒന്നിലധികം ആര്‍എസ്എസ് ക്യാംപുകളില്‍ പങ്കെടുത്തു ; ലൈംഗികാതിക്രമം നേരിട്ടിരുന്നതായി സുഹൃത്തുക്കളും ; വാട്സ്ആപ്പ് ചാറ്റുകളും സിഡിആറും പരിശോധിക്കും

uploads/news/2025/10/805926/RSS.jpg

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ ചെയ്യുന്ന വിവരം യുവാവ് മുമ്പ് തന്നെ പറഞ്ഞിരുന്നതായി സുഹൃത്തുക്കളുടെ മൊഴി. ലൈംഗികാതിക്രമം നേരിട്ടിരുന്നതായും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ യുവാവിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കും.

സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത ശേഷം ജീവനൊടുക്കുകയത്. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. കണ്ണന്‍ ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന നിധീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.

യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. യുവാവ് ആര്‍എസ്എസിന്റെ ഒന്നിലധികം ക്യാംപുകളില്‍ പങ്കെടുത്തിരുന്നതായി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാറുകള്‍ക്ക് എതിരേ കോണ്‍ഗ്രസും ഇടതുപക്ഷവും ശക്തമായ പ്രതിഷേധം നടത്തും. ഇന്ന് ഡിവൈഎഫ്‌ഐ യുടേയും കോണ്‍ഗ്രസിന്റെയും മാര്‍ച്ച് കാഞ്ഞിരപ്പളളിയിലെ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് നടക്കുന്നുണ്ട്്

ന്ന ആളാണെന്നു സെപ്റ്റംബര്‍ 14നു ചിത്രീകരിച്ച വീഡിയോയില്‍ അനന്തു പറയുന്നു. 'എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍ എന്ന ഇയാള്‍ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്. അന്നൊക്കെ പുറത്തുപറയാന്‍ ഭയമായിരുന്നു. പീഡനമാണെന്ന് അറിയില്ലായിരുന്നു. തെളിവുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്, തെളിവില്ല. മരണംവരെ ഞാന്‍ അനുഭവിക്കേണ്ടിവരും. അമ്മയും സഹോദരിയും കാരണമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എനിക്ക് ഒരിക്കലും ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ പോലും അവരെ വേദനിപ്പിക്കേണ്ടിവരുന്നു'-കരഞ്ഞുകൊണ്ട് അനന്തു വീഡിയോയില്‍ പറയുന്നു.

പുരുഷന്മാരില്‍നിന്നാണ് കൂടുതല്‍ പീഡനം നേരിടേണ്ടിവന്നതെന്നും ഒരിക്കലും ആര്‍.എസ്.എസുകാരുമായി ഇടപഴകരുതെന്നും സോ-കോള്‍ഡ് സംഘികള്‍ ആയ അവര്‍ പീഡകരാണെന്നും വീഡിയോ മരണമൊഴിയില്‍ പറയുന്നുണ്ട്. 'അവരുടെ ഐ.ടി.സി. ക്യാമ്പുകളിലും ഒ.ടി.സി. ക്യാമ്പുകളിലും ഞാന്‍ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ട്. അവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. പലരും അതു തുറന്നുപറയാത്തതാണ്. മൂന്ന്-നാല് വയസ് മുതല്‍ വീടിനടുത്തുള്ളയാള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അതാണ് എന്റെ ഒ.സി.ഡി. രോഗാവസ്ഥയ്ക്കു കാരണം. പീഡനമാണെന്നും അതാണ് രോഗമുണ്ടാകാന്‍ കാരണമെന്നും മനസിലായതു കഴിഞ്ഞവര്‍ഷംമാത്രമാണ്. ഒ.സി.ഡിക്കായി തെറാപ്പിയുണ്ട്. ആറു മാസമായി ആന്റി ഡിപ്രസന്റ്‌സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകള്‍ കഴിക്കുന്നുണ്ട്'-അനന്തു വെളിപ്പെടുത്തി.

ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോയിലാണ് അനന്തുവിന്റെ മരണമൊഴി. എന്തിനാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും സംശയം ഉണ്ടാകാമെന്നും അതിനുള്ള ഉത്തരം നല്‍കാനാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും യുവാവ് പറയുന്നു. താന്‍ സ്വയം ഉള്‍വലിഞ്ഞ ആളാണെന്നും ആരോടും അങ്ങോട്ടു കയറി സംസാരിക്കാറില്ലെന്നും അനന്തു പറയുന്നുണ്ട്. തന്റെ ജീവിതം എങ്ങനെയാണ് ഇങ്ങനെ ആയതെന്നു പറഞ്ഞുകൊണ്ടാണ് ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വിവരണം.

കേസില്‍ തമ്പാനൂര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസും ആര്‍.എസ്.എസും പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും കോണ്‍ഗ്രസും സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW