Sunday, March 22, 2026 Last Updated 13 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 08.04 PM

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

uploads/news/2025/10/805820/9.gif
photo - twitter

പാറ്റ്ന : ബീഹർ നിയമസഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 12 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ടികയിലുണ്ട്.

59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചു. ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. അഞ്ചു മന്ത്രിമാരും നാലു വനിതകളും മൂന്നു പ്രധാന നേതാക്കളും ആദ്യഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അതേസമയം തേജസ്വി യാദവ് പത്രിക സമർപ്പിച്ചു. രാഘോപൂർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.അച്ഛൻ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമൊപ്പമാണ് തേജസ്വി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. യാദവ കുടുംബത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് രാഘവ്പൂർ. ലാലുപ്രസാദ് യാദവ്, റാബ്രിദേവി ,തേജസ്വ യാദവ് എന്നിവരെല്ലാം വർഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ്.

Ads by Google
Wednesday 15 Oct 2025 08.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW