Thursday, March 19, 2026 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 03.36 PM

തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു

uploads/news/2025/10/805796/mk-stalin.jpg

തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ആദ്യം സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് ചിഹ്നം ഉപയോഗിച്ചിരുന്നു. എംകെ സ്റ്റാലില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇതില്‍ മാറ്റം വരുത്തിയത്.

ഔദ്യോഗിക ആശയവിനിമയങ്ങളിലും രേഖകളിലും പ്രാദേശിക ഭാഷകളുടെ ഉപയോഗം തര്‍ക്കവിഷയമാകുന്ന സമയത്താണ് ഹിന്ദിയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തമിഴ്‌നാട് ഒരുങ്ങുന്നത്. കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകള്‍ക്ക് മുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW