-->
രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നത്. ഈ വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് ഒരു അലമാരയുടെ മുകളില്‍ ചൂലും കൊണ്ട് ഇരിക്കുന്നതാണ്. അലമാരയ്ക്ക് മുകളില്‍ അടിച്ചുവാരി വൃത്തിയാക്കാന്‍ കയറിയതാണ് എന്നാണ് തോന്നുന്നത്.
എന്നാല്‍, ഈ സമയത്ത് യുവാവിന് ഒരു ഉത്തരക്കടലാസ് കിട്ടുന്നു. അത് യുവാവിന്റെ മൂന്നാം ക്ലാസിലെ ഉത്തരക്കടലാസാണ് എന്നാണ് പറയുന്നത്. ആ പരീക്ഷയ്ക്ക് 98.23% മാര്‍ക്ക് വാങ്ങിയിട്ടുണ്ടത്രെ. എന്നാല്‍, അത് കാണുമ്പോഴുള്ള യുവാവിന്റെ പ്രതികരണമാണ് വൈറലാവുന്നത്. ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ പേപ്പറുമായി യുവാവ് ഇരുന്ന് കരയുന്നതാണ് കാണുന്നത്.
വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. നിങ്ങളുടെ വേദന എനിക്ക് മനസിലാകും ബ്രോ എന്നാണ് ഒരു യൂസര്‍ കമന്റ് നല്‍കിയിരിക്കുന്നത്. ഇതുപോലെ അനുഭവമുണ്ടായിട്ടുണ്ട് എന്നും ചെറിയ ക്ലാസുകളില്‍ വലിയ മാര്‍ക്ക് വാങ്ങിയിട്ടുണ്ട് എന്നുമാണ് മറ്റ് ചിലര്‍ കമന്റ് നല്‍കിയിരിക്കുന്നത്. അതേസമയം, ഇത് സത്യമാണോ അതോ തമാശയ്ക്ക് ചെയ്ത വീഡിയോയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.