Monday, March 16, 2026 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 12.16 PM

ചന്തുവേ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു; ആശംസകളുമായി അരുണ്‍ കുര്യന്‍

arun kurian
photo-www.instagram.com/arunthekurian/

ചന്തു സലിംകുമാറിന് പിറന്നാള്‍ ആശംസകളുമായി നടന്‍ അരുണ്‍ കുര്യന്‍. ചന്തുവിനൊപ്പമുളള ഒരു ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു അരുണിന്റെ ആശംസ.

‘2023 മുതല്‍ എന്തൊരു യാത്ര, എണ്ണമറ്റ ഓര്‍മ്മകള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. ഭാഗ്യവശാല്‍ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുമിച്ച് നേടി. ഇനിയും ഒരുപാട് നല്ല ദിനങ്ങളും വിജയകരമായ പ്രോജക്ടുകളും ഉണ്ടാകട്ടെ ,സഹോദരാ ജന്മദിനാശംസകള്‍, പ്രിയപ്പെട്ട ചന്തുവേ നിന്നെ സ്‌നേഹിക്കുന്നു ’എന്നായിരുന്നു അരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സ്, ലോക ചാപ്റ്റര്‍ 1 എന്നീ ചിത്രങ്ങളില്‍ ചന്തുവും അരുണും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരു ചിത്രങ്ങളും മികച്ച വിജയമായിരുന്നു നേടിയത്. കഴിഞ്ഞ ദിവസമായിരുന്നു ലോക ആഗോളതലത്തില്‍ 300 കോടിയിലധികം നേടിയെന്ന സന്തോഷവാര്‍ത്ത ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചത്.

അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തുവിനും അരുണിനുമൊപ്പം കല്യാണി പ്രിയദര്‍ശന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Ads by Google
Wednesday 15 Oct 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW