-->
ഓല സ്‌കൂട്ടറുകളില്‍ പതിയിരിക്കുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗുജറാത്തിലെ പലന്‍പൂരിലെ ഓല ഷോറൂമിന്റെ പുറത്ത് എത്തിയ യുവാവ് ഓല സ്‌കൂട്ടര്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പെട്ടെന്ന് ഷോറൂമിന് മുന്നില്‍ ഒരാള്‍ തന്റെ വാഹനം കത്തിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പിന്നാലെ ഓലയുടെ സര്‍വ്വീസ് സെറ്ററുകള്‍ക്കും കമ്പനിയുടെ ഗുണനിലവാരമില്ലായ്മയെയും കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി.
തെലുങ്കു സ്‌െ്രെകബ് എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ, ഷോറൂമിന് മുന്നിലിട്ട് ഉപഭോക്താവ് ഓല വണ്ടിക്ക് തീയിട്ടു. സ്റ്റിയറിംഗും വീലും തമ്മിലുള്ള വാഹനത്തിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള ഉപഭോക്താവിന്റെ പരാതി കേള്‍ക്കാന്‍ കമ്പനി സ്റ്റാഫ് തയ്യാറാകാത്തതാണ് കാരണം. അദ്ദേഹം തന്റെ ഓല സ്‌കൂട്ടറില്‍ ഭാര്യയും കുഞ്ഞുമായി ഗുജറാത്തിലെ പാലന്‍പൂര്‍ ഭാഗത്ത് കൂടി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു പ്രശ്‌നം സംഭവിച്ചത്. തകരാര്‍ സംഭവിച്ചതിന് പിന്നാലെ അദ്ദേഹം വാഹനം കമ്പനിയുടെ ഷോറൂമിലെത്തിച്ച് പരാതിപ്പെട്ടു. പലതവണ പരാതിപ്പെട്ടെങ്കിലും കമ്പനി സ്റ്റാഫ് അദ്ദേഹത്തെ ചൊവിക്കൊള്ളാന്‍ തയ്യാറായില്ല. പിന്നാലെ ദേഷ്യം വന്ന ഉപഭോക്താവ് ഷോറൂമിന് മുന്നിലിട്ട് മണ്ണെണ്ണ ഒഴിച്ച് വാഹത്തിന് തീ കൊളുത്തുകയായിരുന്നു.
ഏകദേശം രണ്ട് ദിവസം കൊണ്ട് വീഡിയോ ഏതാണ്ട് എട്ടര ലക്ഷത്തിന് മുകളില്‍ പേരാണ് കണ്ടത്. നിരവധി പേര്‍ ഓല സര്‍വ്വീസ് സെന്ററുകള്‍ക്കെതിരെ പരാതിയുമായി പിന്നാലെയെത്തി. ഇത് ആദ്യത്തെ സംഭവമല്ലെന്നും നിരവധി പേര്‍ കുറിച്ചു. കമ്പനി സ്റ്റാഫുകളുടെ പെരുമാറ്റവും വാഹനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ചും ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുമുള്ള ഉപഭോക്താക്കള്‍ പരാതി പറഞ്ഞു. തകരാറുള്ള സ്‌കൂട്ടറുമായി ഷോറൂമിലെത്തിയാല്‍ ഒരാള്‍ പോലും പരാതി കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
షోరూమ్ ముందే ఓలా వాహనానికి నిప్పంటించిన కస్టమర్స్టీరింగ్ రాడ్ విరిగిపోయిందని చెప్పినా కంపెనీ సిబ్బంది పట్టించుకోలేదని ఆగ్రహంగుజరాత్–పాలన్పూర్ ప్రాంతంలో తన భార్య, కుమారుడితో కలిసి బయటికి వెళ్లి ఇంటికి తిరిగి వెళ్తుండగా తన ఓలా వాహనం స్టీరింగ్ రాడ్ విరిగిపోయిందని షోరూముకు… pic.twitter.com/JFyax4IzWd— Telugu Scribe (@TeluguScribe) October 9, 2025