Saturday, March 21, 2026 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 08.15 PM

മുസ്ലീം ടാക്സി ഡ്രൈവറെ തീവ്രവാദി എന്ന് വിളിച്ചു; മംഗളൂരുവില്‍ നടന്‍ ജയകൃഷ്ണനെതിരെ കേസ്

ടാക്സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്
uploads/news/2025/10/805117/8.gif
photo - facebook

മംഗളൂരു: ബംഗളൂരുവിൽ മുസ്ലീം ക്യാബ് ഡ്രൈവറെ തീവ്രവാദിയെന്ന് വിളിച്ചതിന് മലയാള സിനിമ നടൻ ജയകൃഷ്ണൻ, സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കെതിരെ ഉർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മൂവരെയും ഉർവ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഒക്ടോബർ 9 ന് രാത്രി റാപ്പിഡോ ക്യാപ്റ്റൻ ആപ്പുകൾ വഴി ഒരു ക്യാബ് ബുക്ക് ചെയ്തു. പിക്കപ്പ് വിലാസം മംഗലാപുരം ബെജൈ ന്യൂ റോഡ് എന്നാണ് അദ്ദേഹം നൽകിയത്. പരാതിക്കാരനായ ക്യാബ് ഡ്രൈവർ അഹമ്മദ് ഷഫീഖ് പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അദ്ദേഹത്തെ ബന്ധപ്പെട്ടു.ടാക്സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷൻ സ്ഥിരീകരിച്ചു. തുടർന്നുള്ള സംഭാഷത്തിനിടയിൽ പ്രതികൾ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദിയിൽ മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചുവെന്നും മലയാളത്തിൽ വീട്ടുകാർക്കെതിരെയും തെറിവിളിച്ചുവെന്നും അയാളുടെ അമ്മയെ ലക്ഷ്യമിട്ട് മലയാളത്തിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അയാൾ പരാതിപ്പെട്ടു.

ടാക്സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്. ഒക്ടോബർ ഒൻപതിന് രാത്രിയായിരുന്നു സംഭവം. ക്രൈം നമ്പര്‍ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 352, 353(2) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Ads by Google
Saturday 11 Oct 2025 08.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW