Monday, March 23, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 04.19 PM

പാലക്കാട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം: കണ്ടക്ടര്‍ പൊലീസ് കസ്റ്റഡിയില്‍

bus

പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം. ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ ബസ് കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കോയമ്പത്തൂര്‍-ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസിലാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമമുണ്ടായത്. ഗുരുവായൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കുനേരെയായിരുന്നു അതിക്രമം. വിദ്യാര്‍ത്ഥിനി ഉടന്‍ തന്നെ പൊലീസിന്റെ ഔദ്യോഗിക നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പട്ടാമ്പിയില്‍വെച്ചാണ് കണ്ടക്ടറെ പൊലീസ് പിടികൂടിയത്.

Ads by Google
Ads by Google
TRENDING NOW