Saturday, March 14, 2026 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 11.48 AM

ട്രെയിനിന്റെ ജനാലയ്ക്കരികില്‍ ഫോണുമായി സ്ത്രീ, ഫോണ്‍ തട്ടിപ്പറിച്ച്‌ പൊലീസുകാരൻ; ഇങ്ങനെയിരുന്നാല്‍ ഫോണുംകൊണ്ട് കള്ളൻ പോകുമെന്ന് ഉദ്യോഗസ്ഥന്‍, വീഡിയോ

ട്രെയിന്‍ യാത്രയ്ക്കിടെ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഫോണ്‍ മോഷണം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നു പോലും ഫോണ്‍ മോഷ്ടിക്കുന്ന വിരുതന്മാരുണ്ട്. ഇപ്പോഴിതാ ജനാലയ്ക്കരികിലിരുന്ന് ഫോണ്‍ ഉപയോഗിച്ചാല്‍ മോഷ്ടാക്കള്‍ കൊണ്ടുപോകുമെന്ന് പറയുകയാണ് പോലീസുകാരന്‍.
Policeman snatches phone from women
Policemen snatches phone from women carelessly uses phone (Image Source: Instagram)

ട്രെയിന്‍ യാത്ര സുരക്ഷിതമാണെന്ന് പറയുമ്പോഴും മോഷ്ടാക്കളുടെ ശല്യം ഏറെയുണ്ടാവുന്ന യാത്രയാണ് ട്രെയിനിലേത്. ബാഗും ഫോണും തട്ടിയെടുത്ത് ഞൊടിയിടയില്‍ അപ്രത്യക്ഷരാകുന്ന മോഷ്ടാക്കളും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ തട്ടിപ്പറിയടക്കം പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോ വേണമെങ്കിലും പോകും. പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകളും നല്‍കാറുണ്ട്. എന്നാല്‍, പലരും അത് അത്രകണ്ടങ്ങ് മൈൻഡ് ചെയ്യാറില്ല എന്നതാണ് വാസ്തവും.
ട്രെയിനില്‍ ഏറ്റവുമധികം നടക്കുന്നത് മൊബൈല്‍ ഫോണ്‍ മോഷണമായിരിക്കും. ഉറങ്ങിപ്പോകുന്ന യാത്രക്കാരുടെ പോക്കറ്റില്‍ നിന്നും ബാഗില്‍ നിന്നും ഫോണ്‍ മോഷ്ടിക്കുന്ന, വിൻഡോ സീറ്റിലാണെങ്കില്‍ വിൻഡോയില്‍ കൂടി ഫോണ്‍ അടിച്ചുമാറ്റി മുങ്ങുന്ന വിരുതന്മാരുണ്ട്.
ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പൊലീസുകാരൻ എങ്ങനെ ഫോണ്‍ മോഷണം പോകുന്നു എന്ന് ഒരു യുവതിയെ ബോധ്യപ്പെടുത്തുന്ന രംഗമാണ് വീഡിയോയില്‍. വിൻഡോയിലൂടെ സ്ത്രീയുടെ ഫോണ്‍ തട്ടിപ്പറിക്കുന്ന ഒരു പൊലീസുകാരനെ വീഡിയോയില്‍ കാണാം. പെട്ടെന്ന് യുവതി ആകെ അമ്പരന്ന്, പരിഭ്രമിക്കുന്നുണ്ട്. പക്ഷേ പിന്നീട്, തന്റെ ഫോണ്‍ തട്ടിപ്പറിച്ചത് പൊലീസാണ് എന്ന് അവർക്ക് മനസിലാവുന്നു. അതോടെ പൊലീസുകാരൻ അവരോട് കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാണാം.
സ്ത്രീ യാത്രക്കാരിയെ ശ്രദ്ധയോടെയിരിക്കേണ്ടത് എന്തിനെന്ന് ബോധ്യപ്പെടുത്താനാണ് പൊലസുദ്യോഗസ്ഥൻ ഇത് ചെയ്തത്. ‘‘സ്ത്രീ യാത്രക്കാരിയെ അശ്രദ്ധ കാണിക്കരുതെന്ന് പഠിപ്പിക്കാൻ. ഓഫീസർ നൽകുന്ന കൃത്യമായ സന്ദേശം. സുരക്ഷയ്ക്കായി എല്ലാ ശക്തികളും ഉണ്ട്, പക്ഷേ ഒരാൾ സ്വയം ബോധവാനായിരിക്കണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൊലീസുകാരൻ ചെയ്തത് ഒരു നല്ല കാര്യമാണ് എന്നാണ് പലരും കുറിക്കുന്നത്.

Ads by Google
Saturday 11 Oct 2025 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW