Saturday, March 21, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 12.32 PM

‘രാമരാജ്യം', 'ബീഹാര്‍' എന്ന് മിണ്ടരുത് ; 'പ്രൈവറ്റ്' സിനിമയെയും സെന്‍സര്‍ബോര്‍ഡ് വിട്ടില്ല ; ഒമ്പതിടത്ത് കത്തിവെച്ചു

uploads/news/2025/10/805076/private.jpg

ന്യുഡല്‍ഹി: 'ഹാല്‍' സിനിയുമായി ബന്ധപ്പെട്ട് ബീഫ്ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട വിവാദത്തിന് പിന്നാലെ ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷത്തില്‍ എത്തുന്ന 'പ്രൈവറ്റ്' സിനിമയ്ക്കും സെന്‍സര്‍ബോര്‍ഡിന്റെ കത്തി. സിനിമയുമായി ബന്ധപ്പെട്ട് മൂന്ന് മിനിറ്റോളം വരുന്ന രംഗങ്ങള്‍ക്ക് സെന്‍സര്‍ബോര്‍ഡ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

സിനിമ രാജ്യവിരുദ്ധമാണെന്ന് പറഞ്ഞ് ഒമ്പതിലധികം കട്ടുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മുമ്പോട്ട് വെച്ച നിര്‍ദേശങ്ങള്‍ വിചിത്രമാണ്. സിനിമയില്‍ പറയുന്ന ഒരു സംഘടനയുടെ പേരായ ആര്‍എന്‍എസ് മാസ്‌ക്ക് ചെയ്യണം, പൗരത്വ ബില്ലുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സീനുകള്‍, സിനിമയില്‍ ഹിന്ദിസംസാരിക്കുന്നവര്‍ എന്ന് പറയുന്ന രംഗം എന്നിവയെല്ലാം മ്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. സിനിമയില്‍ ബീഹാര്‍ എന്നും രാമരാജ്യം എന്ന് പറയുന്നതും മ്യൂട്ട് ചെയ്യണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിപ്പിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ എന്ന വാക്കും പറയരുത്.

ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ ബില്ലിന് മേല്‍ ഉണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ എന്ന് പറയുന്നതും മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗൗരീലങ്കേഷിന് ആദരം നല്‍കിക്കൊണ്ടാണ് സിനിമയുടെ എന്‍ഡ് ടൈറ്റില്‍ വരുന്നത്. അതും നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 1 ന് തീയേറ്ററില്‍ എത്തേണ്ടിയിരുന്നസിനിമ സെന്‍സര്‍ബോര്‍ഡ് വിലക്കിയതിനാല്‍ ഇന്നലെയാണ് തീയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നായിരുന്നു സെന്‍സര്‍ബോര്‍ഡ് നേരത്തേ നിലപാട് എടുത്തതെന്നാണ് സംവിധായകര്‍ വ്യക്തമാക്കിയത്.

നേരത്തേ 'ഹാല്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. 'ബീഫ്ബിരിയാണി' കഴിക്കുന്ന രംഗം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിനെതിരേ സിനിമാസംഘടനകള്‍ രംഗത്ത് വന്നിരുന്നു. നേരത്തേ ജാനകീ വേഴ്‌സസ് സ്‌റ്റേറ്റ ഓഫ് കേരളയില്‍ 'ജാനകി' എന്ന പദം ഉപയോഗിക്കാനാകില്ലെന്ന് പറഞ്ഞ് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. അതിന് മുമ്പ് മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജിന്റെ 'എംപുരാന്‍' സിനിമയ്ക്കും വലിയ രീതിയില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നിരുന്നു. സെന്‍സര്‍ബോര്‍ഡ് കത്രിക വെയ്ക്കുന്ന മൂന്നാമത്തെ സിനിമയായി മാറിയിരിക്കുകയാണ് പ്രൈവറ്റ് സിനിമ.

Ads by Google
Saturday 11 Oct 2025 12.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW