Saturday, March 14, 2026 Last Updated 28 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 07.37 AM

വീട് മുഴുവനും തീ, എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അയല്‍ക്കാരന്‍: അയ്യാ വിളിക്കല്ലേ എന്ന് ദമ്പതികള്‍

halloween, decoration, neighbour, 911

പല ആളുകളും ഹാലോവീന് വേണ്ടി വ്യത്യസ്തമായ രീതിയില്‍ വേഷം ധരിക്കുകയും വീട് അലങ്കരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, സൗത്ത് കരോലിനയില്‍ നിന്നുള്ള ഈ ദമ്പതികള്‍ ഒരുപടി കൂടി കടന്നാണ് ഇത്തവണ തങ്ങളുടെ വീട് ഹാലോവീന് വേണ്ടി അലങ്കരിച്ചത്. എന്നാല്‍, ഇത് അവര്‍ക്ക് പൊല്ലാപ്പായി എന്ന് പറഞ്ഞാല്‍ മതിയല്ലോ? അനേകം പേരാണ് 911 ലേക്ക് വിളിച്ച് ഇവരുടെ വീടിന് തീപിടിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ, സാം ലീ, അമാന്‍ഡ റിഗ്ഗിന്‍സ് പെഡന്‍ ദമ്പതികള്‍ എങ്ങനെയാണോ ഒരു വീട്ടില്‍ തീപ്പിടിത്തമുണ്ടായാല്‍ കാണാനുണ്ടാവുക അങ്ങനെയാണ് തങ്ങളുടെ വീട് അലങ്കരിച്ചത്.

രസകരമായ കാര്യം എന്തെന്നാല്‍ ഇതുകണ്ട അയല്‍ക്കാര്‍ കരുതിയത് ശരിക്കും ഇവരുടെ വീടിന് തീപിടിച്ചു എന്നാണ്. ഇതോടെ ഇവര്‍ 911 ല്‍ വിളിച്ച് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഒടുവില്‍ അങ്ങനെ ചെയ്യരുത് എന്ന് അയല്‍ക്കാരോട് അപേക്ഷിക്കുകയാണ് സീം ലീയും അമാന്‍ഡയും. ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ തങ്ങുടെ വീട് ഇതുപോലെ അലങ്കരിച്ചത്. വീടിന്റെ ജാനലകളിലൂടെ നോക്കിയാല്‍ വീട് കത്തിയെരിയുന്നത് പോലെ തോന്നിക്കുന്ന ലൈറ്റുകളാണ് ഇവര്‍ സജ്ജീകരിച്ചത്. മാത്രമല്ല, മൊത്തം കുറേ പുകയും ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്. അതായത്, പുറത്ത് നിന്നും നോക്കിയാല്‍ ശരിക്കും തീപിടിത്തമുണ്ടായതുപോലെ തന്നെ തോന്നും എന്ന് അര്‍ത്ഥം.

എന്തായാലും, അയല്‍വീട്ടില്‍ തീപിടിച്ചാല്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അറിയിക്കുക എന്നുള്ളത് മര്യാദയാണല്ലോ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. നാട്ടുകാര്‍ വിളിച്ച് ഇവരുടെ വീടിന് തീ പിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ നിരന്തരം കോള്‍ വരുന്നതായി അധികൃതര്‍ പറഞ്ഞതോടെ തങ്ങളുടെ അയല്‍ക്കാരോട് ഇത് ഹാലോവീന്‍ അലങ്കാരമാണ് എന്നും പോലീസിനെയോ, അഗ്‌നിശമനസേനയേയോ വിളിക്കരുത് എന്നും അപേക്ഷിക്കുകയാണ് സാം ലീയും അമാന്‍ഡയും.

Ads by Google
Saturday 11 Oct 2025 07.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW