Saturday, March 14, 2026 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 07.15 AM

ഇങ്ങനെയുണ്ടോ ഒരു പ്രാങ്ക്? വധുവിന്റെ കൂട്ടുകാരികളെ ബൈക്കില്‍ കെട്ടിയിട്ട് ചുംബിച്ച് വരന്റെ കൂട്ടുകാര്‍, വീഡിയോയ്ക്ക് വന്‍ വിമര്‍ശനം

bridesmaids, tape, bike, men, kiss prank, china

വിവാഹച്ചടങ്ങുകള്‍ക്കിടയിലെ പ്രാങ്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. എന്നാല്‍ ഇത്തരം പ്രാങ്കുകള്‍ കാണികളില്‍ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുമ്പോള്‍ അത് കടുത്ത വിമള്‍ശനങ്ങള്‍ക്ക് വിധേയമായെന്നുവരും. ഇത്തരത്തില്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നടന്ന വിവാഹച്ചടങ്ങിലെ ഒരു സംഭവമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനെ കടുത്ത രോഷം കൊള്ളിച്ചിരിക്കുന്നത്. ഇത് പ്രാങ്കാണെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥയെ ചൂണ്ടിക്കാട്ടി.

സംഭവം എന്തെന്നാല്‍ വിവാഹ ദിവസം വധുവിന്റെ കൂട്ടുകാരികളായ രണ്ട് ബ്രൈയ്ഡ്മെയ്സുമാരെ ഒരു ഇലക്ട്രിക് ബൈക്കില്‍ കെട്ടിയിട്ട ശേഷം അപരിചിതരായ പുരുഷന്മാര്‍ അവരെ നിര്‍ബന്ധപൂര്‍വം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. ഈ പുരുഷന്മാര്‍ വരന്റെ സുഹൃത്തുക്കളാണ് എന്നാണ് കരുതുന്നത്. ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തില്‍ വൈറലായ ദൃശ്യങ്ങള്‍ കടുത്ത വിമര്‍ശനത്തിന് കാരണമായി തീരുകയായിരുന്നു. ഇത്തരം പ്രവൃത്തികളും ആചാരങ്ങളും ക്രൂരമാണ് എന്നും ഇത് സ്ത്രീകളോട് ലൈംഗികാതിക്രമം കാണിക്കുന്നതിന് തുല്ല്യമാണ് എന്നും അനേകം പേരാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ നിരവധി പുരുഷന്മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ ഒരു ഇലക്ട്രിക് ബൈക്കില്‍ കെട്ടിയിടുകയും ഒരാള്‍ ഇവരുടെ തല താഴ്ത്തിപ്പിടിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ അവരെ ചുംബിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

വീഡിയോ പകര്‍ത്തിയയാള്‍ പറയുന്നത് ഇത് മിനിറ്റുകളോളം നീണ്ടുനിന്നു എന്നും ചുംബിച്ച പുരുഷന്മാര്‍ വരന്റെ കൂട്ടുകാരാണ് എന്നുമാണ്. ഈ വരന്റെ ഭാഗത്ത് നിന്നുള്ള ഗ്രൂംസ്‌മെന്‍ നെ ഈ യുവതികള്‍ക്ക് നേരിട്ട് പരിചയമില്ല എന്നും വീഡിയോ പകര്‍ത്തിയവര്‍ പറയുന്നു. വീഡിയോയില്‍, ഒരു സ്ത്രീ ആകെ ദുഃഖിതയായിരിക്കുന്നതും, മറ്റൊരാള്‍ ആകെ ചുവന്നു തുടുത്തിരിക്കുന്നതും കാണാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് സ്ത്രീകളും ദുഃഖിതരാണ് എന്നും ആളുകള്‍ കമന്റില്‍ സൂചിപ്പിച്ചു. ഹണ്‍ നാവോ എന്നറിയപ്പെടുന്ന വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരു പ്രാങ്കിന്റെ ഭാഗമാണ് ഇത്. ചൈനയുടെ ചില ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ഇത് നടക്കുന്നുണ്ടത്രെ. എന്തായാലും, ഇത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണ് എന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

Ads by Google
Saturday 11 Oct 2025 07.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW