Saturday, March 14, 2026 Last Updated 41 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 03.54 PM

അവിവേകം തിരുത്തിയില്ലെങ്കിൽ കലാലയങ്ങളിൽ നീലക്കൊടിയുടെ തെളിമകാണാൻ ഭൂതകണ്ണാടിയും മതിയാകാതെ വരും;നസീഫ് കൊടുവള്ളി

രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും അവഹേളിച്ച് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
uploads/news/2025/10/804937/1.gif
photo - facebook

കോഴിക്കോട്: കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ എംഎസ്എഫിനെതിരെ കെഎസ്‌യു ബാനർ ഉയർത്തിയതിൽ വിമർശനം ഉയരുന്നു. കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഭരണക്കസേരയിൽ അമർന്നിരിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാവുന്നത് എംഎസ്എഫ്കാരുടെ ഔദാര്യം കൊണ്ട് മാത്രമാണ്.

കെഎംഒയിലെ കെഎസ്‌യു കുട്ടികൾ കാണിച്ച അവിവേകം തിരുത്തണം, അല്ലാത്ത പക്ഷം കലാലയങ്ങളിൽ നീലക്കൊടിയുടെ തെളിമ കാണാൻ ഭൂതകണ്ണാടിയും മതിയാകാതെ വരുമെന്നാണ് കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവ് നസീഫിന്റെ പ്രതികരണം. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്ന ബാനറിനെതിരെയാണ് നസീഫ് കൊടുവള്ളി ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്ത് വന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും അവഹേളിച്ച് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അശാന്തിയുടെ കാലത്ത് തണലേകിയെന്നാണ് കുറിപ്പിലെ പരാമര്‍ശം. എംഎസ്എഫിനെ വര്‍ഗീയ വാദികളാക്കിയുള്ള കെഎസ്‌യു ബാനറിനെതിരെയാണ് പ്രതികരണം. ഇന്ദിരയുടെ പേരകുട്ടികള്‍ക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..' എന്നാണ് കെകെഎ ഖാദറിന്റെ കുറിപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW