Saturday, March 14, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 03.21 PM

‘വെള്ളിയാഴ്ച ആയി...സലീമേട്ടന് എന്റെയും കേരള ഫയർ ഫോഴ്സിന്റെയും പിറന്നാളാശംസകൾ...’ സലീം കുമാറിന് കിടിലന്‍ ജന്മദിനാശംസയുമായി രമേഷ് പിഷാരടി

രമേഷ് പിഷാരടി പങ്കിടുന്ന പോസ്റ്റുകള്‍ അതിന്റെ ക്യാപ്ഷന്‍ കൊണ്ടുതന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സലീം കുമാറിന് അടിപൊളി പിറന്നാളാശംസകള്‍ നേരുകയാണ് പിഷാരടി.
Ramesh Pisharody, Salim Kumar
Ramesh Pisharody's birthday wish for salim kumar (Image Source: Instagram)

മിമിക്രിവേദികളിലൂടെ സിനിമയിലെത്തിയ തിളങ്ങിയ താരങ്ങള്‍ അനവധിയാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരാളാണ് സലീം കുമാര്‍. ഹാസ്യകഥാപാത്രങ്ങളിലൂടെ തുടക്കം കുറിച്ച് പിന്നീട് സീരിയസ്സ് കഥാപാത്രങ്ങളും ക്യാരക്ടര്‍ വേഷങ്ങളുമടക്കം ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ സലീം കുമാറിന് കഴിഞ്ഞിട്ടുണ്ട്. തന്റെ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച സലീം കുമാര്‍, പിന്നീട് സീരിയസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സലിം കുമാറിന് ഹൃദയത്തില്‍ ചാലിച്ച രസകരമായ ജന്മദിനാശംസ കുറിക്കുകയാണ് രമേഷ് പിഷാരടി. സിഐഡി മൂസയിലെ മാസ് ഡയലോഗ് ബിജിഎം ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയാണ് രമേഷ് പിഷാരടിയുടെ ആശംസ. ഡയലോഗില്‍ ‘പിടിക്കവനേ’ എന്ന് ജഗതി പറയുന്നതും മറുപടിയായി, ‘എന്നെയോ, ഇന്ന് തിങ്കളാഴ്ചയാ, വെള്ളിയാഴ്ചയാകട്ടെ...’ എന്ന് പറയുന്നതും കേള്‍ക്കാം. സോഷ്യല്‍ മീഡിയയിലെ ക്യാപ്ഷന്‍ സിംഹമായ രമേഷ് പിഷാരടി സലീം കുമാറിന്റെ കോമഡി ഡയലോഗ് എടുത്താണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
‘‘വെള്ളിയാഴ്ച ആയി...സലീമേട്ടന് എന്റെയും കേരള ഫയർ ഫോഴ്സിന്റെയും പിറന്നാളാശംസകൾ... ഭക്ത ജനങ്ങളെ, ആണ്ടു തോറും ഈ പേജിൽ നടത്തി വരാറുള്ള പിറന്നാൾ മഹാമാഹം പൂർവാധികം ഭംഗി ആയി ഇത്തവണയും നടത്തുന്നു...പരസ്യമായി ഗുരു പൂജ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡയലോഗുകൾ കമന്റ്‌ ബോക്സിൽ തൂക്കുക...ഏറ്റവും നല്ല കമെന്റിനു ചിലപ്പോ ബിരിയാണി കിട്ടിയാലോ...’’ എന്നാണ് സലീം കുമാറിന്റെ നിറചിരിയോടെയുള്ള ചിത്രങ്ങള്‍ പങ്കിട്ട് രമേഷ് പിഷാരടി കുറിച്ചത്. രമേഷ് പിഷാരടിയുടെ പോസ്റ്റിനു താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. ‘ഏതായാലും ഓർമിപ്പിച്ച സ്ഥിതിക്ക് എടുത്തോളൂ രണ്ട് ബോണ്ട ഒരു സവാളവട ഒരു സുഗിയൻ, ഈ ഇരിക്കുന്ന ഞാനില്ലേ ഇത് ഞാൻ അല്ല. ശെരിക്കും ഉള്ള ഞാൻ വെളുത്ത് തുടുത്ത് ഏതോ കോടീശ്വരന്റെ വീടിൽ കഴിയുകയാണ്, നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ല അവസ്ഥ..തളരരുത് രാമൻകുട്ടി.. തളരരുത്..’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW