Thursday, March 12, 2026 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 02.11 PM

‘ഞാന്‍ ആരുടെയും പേര് പറയുന്നില്ല, വര്‍ഷങ്ങളായി 8 മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന പുരുഷ സൂപ്പര്‍ താരങ്ങളുമുണ്ട്; പക്ഷേ അതൊന്നും തലക്കെട്ട് വാര്‍ത്തയാകില്ല ​...’ ദീപിക പദുകോണ്‍

ബോളിവുഡിന്റെ താരറാണിയായ ദീപിക പദുകോണ്‍ അടുത്തിടെ തന്റെ എട്ടു മണിക്കൂര്‍ ഷിഫ്റ്റ് എന്ന നിബന്ധന വച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വിവാദങ്ങള്‍ക്ക് മറുപടിയായി ആദ്യമായി മൗനം വെടിയുകയാണ് ദീപിക പദുകോണ്‍.
Deepika padukone, Deepika on 8 hour shift demand
Deepika Padukone breaks silence on row over 8-hour shift demand (Image Source: Youtube)

മോഡിലിംഗിലൂടെ ബിഗ് സ്ക്രീനിലേക്കെത്തി ആദ്യ സിനിമയിലൂടെ ത​ന്നെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് ദീപിക പദുകോണ്‍. തന്റെ മികച്ച അഭിനയശൈലിയിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയുമാണ് ദീപിക ബോളിവുഡിന്റെ താരറാണിയായി മാറിയത്. രണ്‍വീര്‍ സിംഗിനെ വിവാഹം കഴിച്ച ദീപിക ദുവ എന്ന പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണിപ്പോള്‍.
അടുത്തിടെ ചില നിബന്ധനകളും അതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമൊക്കെ ദീപികയുടെ പേര് വാര്‍ത്തകളില്‍ നിറയാനുള്ള കാരണങ്ങളായി മാറിയിരുന്നു. ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ സന്ദീപ് വാങ റെഡ്ഡിയുടെ സ്പിരിറ്റ്, കല്‍ക്കി 2 എന്നിവയില്‍ നിന്നുള്ള താരത്തിന്റെ പിന്മാറ്റം വലിയ വാര്‍ത്തയായി. ദീപിക പ്രധാന വേഷത്തിലെത്തുന്ന നാഗ് അശ്വിന്‍ ചിത്രമായ കല്‍ക്കിയില്‍ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ സാധിക്കൂവെന്ന ദീപികയുടെ നിബന്ധനയാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും അതിനെത്തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്.
തന്റെ കുഞ്ഞിനൊപ്പം സമയം ചെലവിടാന്‍ ആഗ്രഹിച്ചതാണ് ദീപിക നിബന്ധന വയ്ക്കാനുള്ള കാരണം. ഈ പിന്മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു, ദീപികയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു.
ഇപ്പോഴിതാ വിവാദങ്ങള്‍ക്കൊടുവില്‍ ദീപിക മൗനം വെടിഞ്ഞിരിക്കുകയാണ്. ‘പുരുഷ സൂപ്പർസ്റ്റാറുകൾ’ വർഷങ്ങളായി 8 മണിക്കൂർ ഷിഫ്റ്റ് ചെയ്യുന്നുണ്ടെന്നും എന്നാൽ അത് ഒരിക്കലും വാർത്തകളിൽ ഇടം നേടിയില്ലെന്നും ദീപിക പറഞ്ഞു.
‘‘ഒരുപാട് സൂപ്പര്‍ താരങ്ങള്‍, പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നത് രഹസ്യമല്ല. പക്ഷെ അതൊന്നും തലക്കെട്ടായി മാറാറില്ല. ഞാന്‍ ആരുടേയും പേര് പറഞ്ഞ് ഇതൊരു വലിയ സംഭവമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ചില നടന്മാര്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂവെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
പലരും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, ദിവസവും എട്ട് മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി ചെയ്യുന്നത്. അവര്‍ വാരാന്ത്യത്തില്‍ ജോലി ചെയ്യില്ല. ഈയ്യടുത്ത് അമ്മയായതും അല്ലാത്തതുമായ സ്ത്രീകളും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് എനിക്ക് അറിയാം. പക്ഷെ അത്ഭുതമെന്ന് പറയട്ടെ അതും വാര്‍ത്തയാകുന്നില്ല. എന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടെന്നറിയില്ല.
ഒരു വ്യവസായം എന്ന് വിളിക്കപ്പെടുന്നെങ്കിലും നമ്മൾ ഒരിക്കലും ഒരു വ്യവസായം പോലെ പ്രവർത്തിച്ചിട്ടില്ല. ഇത് ‘വളരെ ക്രമരഹിതമായ ഒരു വ്യവസായം’ ആണ്. ഈ സംസ്കാരത്തിലേക്ക് നമ്മൾ ചില വ്യവസ്ഥകൾ കൊണ്ടുവരേണ്ട സമയമായി.
എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമാണ്. മുമ്പ് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയാണെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. ആദ്യത്തെ ആളാകുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. തെറ്റുകള്‍ വരുത്തുന്നതും എനിക്ക് ഓക്കെയാണ്. എന്നെ തെറി പറഞ്ഞാലും ഓക്കെയാണ്. അതിനോടൊന്നും എനിക്ക് എതിര്‍പ്പില്ല. കാരണം എനിക്ക് സ്വയം പുതുക്കുകയും അതിര്‍ത്തികള്‍ തകര്‍ക്കുകയും വേണം...’’ എന്നാണ് ദീപിക പറയുന്നത്. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക തുറന്നു പറഞ്ഞത്.

Ads by Google
Friday 10 Oct 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW