Saturday, March 14, 2026 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 10.07 AM

‘എല്ലാവരും രാവണപ്രഭു വീണ്ടും തിയേറ്ററില്‍ വന്നു കാണണം,സവാരി ഗിരി ഗിരി...’ പഴയ ജാനകിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍; തിയേറ്റര്‍ പുരപ്പറമ്പാക്കാനൊരുങ്ങി പ്രേക്ഷകര്‍

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു റി റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ജാനകിയായി സിനിമയിലെത്തിയ വസുന്ധരദാസ് സിനിമയുടെ റി റിലീസിനെപ്പറ്റി പറയുന്നതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Mohanlal, Vasundhara Das, Ravanaprabhu re release
Vasundhara das about ravanaprabhu re release (Image Source: Youtube)

മൂന്ന് വർഷത്തിലധികമായി റീ-റിലീസ് ഒരു സിനിമാ ട്രെൻഡായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ റി റിലീസിംഗ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ഒരു കാലത്ത് സൂപ്പര്‍ഹിറ്റടിച്ച ചിത്രങ്ങളാണ് 4 കെയിലൂടെ ഗംഭീര സൗണ്ട് ക്വാളിറ്റിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നത്. റി റിലീസ് ചെയ്ത മിക്ക ചിത്രങ്ങളും കളക്ഷന്‍ വാരിക്കൂട്ടിയിട്ടുമുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുമൊക്കെ സിനിമകള്‍ റി റിലീസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയും ആരാധകരത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ട്രെന്‍ഡിംഗ് സെറ്റര്‍ ഡയലോഗുകള്‍ കൊണ്ട് ഒരുകാലത്ത് പ്രേക്ഷകരെ ഹരം കൊള്ളിച്ച രാവണപ്രഭു മലയാള സിനിമാ രംഗത്തെ റീ-റിലീസ് ട്രെൻഡിന്റെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അന്നമുതല്‍ വലിയ ആവേശത്തോടെ സിനി​മയെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ജാനകി എന്ന കഥാപാത്രമായത് നടിയും ഗായികയുമായ വസുന്ധരദാസായിരുന്നു.
ഇപ്പോഴിതാ സിനിമ റി റിലീസ് ചെയ്യുന്നതിനുള്ള തന്റെ സന്തോഷം പങ്കിടുകയാണ് വസുന്ധരദാസ്. ചിത്രത്തോട് വളരെയധികം ആവേശം പ്രകടിപ്പിക്കുകയും എല്ലാവരും തിയേറ്ററുകളില്‍ പോയി സിനിമ കാണണമെന്നും പറയുന്ന താരം ഇന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ തന്നെ തിരിച്ചറിയുന്നതും സ്നേഹിക്കുന്നതും കുശലം ചോദിക്കുന്നതുമൊക്കെ ഈ സിനിമയുടെ ഇംപാക്ട് കൊണ്ടാണെന്നും പറയുന്നു.
‘‘ഒരുപാട് സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ രാവണപ്രഭു വീണ്ടും റിലീസ് ചെയ്യുന്നത് എനിക്ക് അത്ര അത്ഭുതകരമല്ല. കാരണം കഴിഞ്ഞ 24 വർഷമായി ഈ സിനിമയിലൂടെ കേരളത്തിലും ലോകമെമ്പാടുമുള്ള കേരളത്തിലെ ജനങ്ങളുടെ സ്നേഹം ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. ഇത് വീണ്ടും റിലീസ് ചെയ്യുന്നതിൽ അതിശയിക്കാനില്ല. ആളുകൾക്ക് വീണ്ടും തിയേറ്ററുകളിൽ പോയി അത് കാണാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു...’’ എന്നാണ് റി റിലീസിനെപ്പറ്റി വസുന്ധര ദാസ് പറഞ്ഞത്.
​തന്നെയിപ്പോഴും ലോകമെമ്പാടുമുള്ള മലയാളികള്‍ തിരിച്ചറിയുന്നതും സ്നേഹിക്കുന്നതും ഈയൊരറ്റ സിനിമ കൊണ്ടാണെന്നും താരം പറയുന്നു. ‘‘യാത്ര ചെയ്യാനായി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ എന്നെക്കാണുന്ന മലയാളികള്‍ അതിപ്പോള്‍ മറ്റ് യാത്രക്കാരാണെങ്കിലും ടാക്സി ഡ്രൈവര്‍മാര്‍ ആണെങ്കിലും എന്നെ നോക്കിയിട്ട് ‘സവാരി ഗിരി ഗിരി’ എന്ന് പറയും. അത് എന്നിൽ തങ്ങിനിൽക്കാറുണ്ട്. എന്റെയൊപ്പമുള്ളവര്‍ ഇത് കേട്ട് അതിശയത്തോടെ നോക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്...’’ താരം പറയുന്നു. രാവണപ്രഭു സെറ്റിലെ മറക്കാനാവാത്ത നിമിഷങ്ങളും ചിരിയടക്കാന്‍ ബുദ്ധിമുട്ടിയതുമൊക്കെയും താരം അഭിമുഖത്തില്‍ പങ്കിടുന്നുണ്ട്.
ഷോര്‍ട്ട് വീഡിയോയില്‍ ‘‘എല്ലാവരും രാവണപ്രഭു വീണ്ടും തിയേറ്ററില്‍ വന്നു കാണണം. സവാരി ഗിരി ഗിരി...’’ എന്നും താരം പറയുന്നുണ്ട്. ഏതായാലും പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം തിയേറ്റര്‍ പൂരപ്പരമ്പാക്കുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.

‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘രാവണപ്രഭു’. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അച്ഛന്റെയും മകന്റെയും കഥാപാത്രം അവതരിപ്പിച്ച് മോഹൻലാല്‍ ഇരട്ട വേഷത്തിലാണ് എത്തിയത്. മംഗലശ്ശേരി നീലകണ്ഠന്റെയും മകൻ കാർത്തികേയന്റെയും കഥയാണ് ചിത്രം പറഞ്ഞത്. വസുന്ധര ദാസ് അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.
മുൻപ് റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളും ഏറെ പ്രശംസ നേടിയ ചിത്രങ്ങളുമാണ് റി റിലീസായി എത്തുന്നത്. ‘സ്ഫടികം’ ആയിരുന്നു ഈ ട്രെൻഡിന് മലയാളത്തില്‍ തുടക്കമിട്ടത്. പിന്നീട് നിരവധി മോഹൻലാല്‍-മമ്മൂട്ടി ചിത്രങ്ങളും റീ-റിലീസ് ചെയ്യപ്പെട്ടു.

Ads by Google
Friday 10 Oct 2025 10.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW