-->
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചെറുമകനുമായ ഇന്‍ബന്‍ ഉദയനിധി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാരി സെല്‍വരാജ് ചിത്രത്തിലൂടെയായിരിക്കും ഇന്‍ബന്റെ സിനിമാ അരങ്ങേറ്റം എന്നാണ് സൂചന.
പിതാവ് ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച റെഡ് ജയന്റ് മൂവീസ് എന്ന നിര്‍മാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഇന്‍ബന്‍ അഭിനയത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്‍ബനോ കുടുംബമോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 20കാരനായ ഇന്‍ബനാണ് ഇപ്പോള്‍ റെഡ് ജയന്റ് മൂവീസിന്റെ ചുമതല നിര്‍വഹിക്കുന്നത്.
മാരി സെല്‍വരാജിന്റെ ബൈസണ്‍ കാലമാടന്‍ എന്ന ചിത്രത്തിന് ശേഷമാകും ഇന്‍ബനൊപ്പമുളള ചിത്രം ചെയ്യുക.