Saturday, March 14, 2026 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 08.03 AM

വൈകാരികമായി തകര്‍ന്നുപോയി, ഭാര്യയുടെ കാമുകനെതിരെ പരാതി നല്‍കി യുവാവ്: 37 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

man, sues, wife, compensation, affair

തായ്‌വാനില്‍ ഭാര്യയുടെ കാമുകനെതിരെ പരാതി നല്‍കി യുവാവ്. വെയ് എന്ന് പേരുള്ള യുവാവാണ് ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ താന്‍ വൈകാരികമായി തകര്‍ന്നെന്നും വിവാഹ ബന്ധത്തിലെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് പരാതി നല്‍കിയത്. വെയ് 2006 ലാണ് വിവാഹം കഴിക്കുന്നത്. 15 വര്‍ഷം ബന്ധം നന്നായി മുന്നോട്ടു പോയി. 2022 ല്‍ ഇവര്‍ ഒരു സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായി. ഇരുവരും ഒരേ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, കാമുകന്‍ കുറച്ചുകൂടി ഉയര്‍ന്ന തസ്തികയിലായിരുന്നു.

വെയുടെ ഭാര്യ അധ്യാപികയായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ അക്കൗണ്ടിംഗ് ഡയറക്ടറായിരുന്നു കാമുകന്‍. ഇരുവരും അനുചിതമായ തരത്തില്‍ മെസ്സേജുകളയച്ചു എന്നും സ്ഥിരമായി ഹോട്ടലില്‍ കണ്ടുമുട്ടിയിരുന്നു എന്നുമാണ് വെയ്‌യുടെ പരാതിയില്‍ പറയുന്നത്. ചില മെസ്സേജുകളില്‍ അവരിരുവരും പരസ്പരം ഭാര്യഭര്‍ത്താക്കന്മാര്‍ എന്നു വരെ അഭിസംബോധന ചെയ്തിരുന്നതായും വെയ് പറയുന്നു. 2023 നവംബറിലാണ്, ഭര്‍ത്താവായ വെയ്, ഭാര്യയും കാമുകനും തമ്മിലുള്ള ടെക്സ്റ്റ് മെസ്സേജുകള്‍ കണ്ടെത്തുന്നത്. പിന്നാലെ നഷ്ടപരിഹാരമായി 800,000 യുവാന്‍ (99.7 ലക്ഷം) ആവശ്യപ്പെട്ട് കാമുകനെതിരെ കേസ് കൊടുക്കാന്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ജഡ്ജിയുടെ വിധി ഇങ്ങനെയായിരുന്നു. വെയ്‌യുടെ ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം വെയ്‌യുടെ ഭര്‍ത്താവെന്ന തരത്തിലുള്ള അവകാശം ലംഘിച്ചു. വെയ്‌യെക്കാള്‍ അയാള്‍ സമ്പാദിക്കുന്നുമുണ്ട്. അതിനാല്‍, നഷ്ടപരിഹാരം നല്‍കണം എന്നുമായിരുന്നു വിധി. എന്നാല്‍, വെയ് ആവശ്യപ്പെട്ട 99.7 ലക്ഷം രൂപ നല്‍കേണ്ടതില്ല. പകരം 37 ലക്ഷം രൂപ വെയ്ക്ക് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു വിധി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW