-->
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ' മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ താരമാണ് നയന്‍താര. മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുളള നായികമാരില്‍ ഒരാളാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായ ' ജവാന്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് നയന്‍താര.
ഇപ്പോഴിതാ സിനിമയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. 'ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു, സിനിമ എന്റെ ജീവിതത്തിലെ പ്രണയമായി മാറുമെന്ന് അറിയില്ലായിരുന്നു. ഓരോ ഫ്രെയിമും, ഓരോ ഷോട്ടും, ഓരോ നിശബ്ദതയും... എന്നെ രൂപപ്പെടുത്തി, എന്നെ സുഖപ്പെടുത്തി, എന്നെ ഞാനാക്കിയിരിക്കുന്നു. എന്നേക്കും നന്ദിയുള്ളവളാണ്' , എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 2003ലാണ് നയന്‍താരയുടെ ആദ്യ ചിത്രം മനസ്സിനക്കരെ റിലീസ് ചെയ്തത്. ജയറാം നായകനായ ചിത്രത്തില്‍ ഷീലയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
[ IMG]
സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ആണ് നയന്‍താരയുടെ ഭര്‍ത്താവ്. ഉയിര്‍, ഉലകം എന്നിങ്ങനെ രണ്ട് ഇരട്ടക്കുട്ടികള്‍ ആണ് ഇരുവര്‍ക്കുമുളളത്. കരിയറും കുടുംബവും ഒരുപോലെ കൈകാര്യം ചെയ്തു മുമ്പോട്ട് പോവുകയാണ് താരം.