Sunday, March 15, 2026 Last Updated 40 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 11.08 AM

കുണ്ടന്നൂര്‍ കവര്‍ച്ചക്കേസില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ; മുഖംമൂടികള്‍ക്ക് വേണ്ടി അന്വേഷണം

uploads/news/2025/10/804705/robbery.jpg

കൊച്ചി: കുണ്ടന്നൂര്‍ കവര്‍ച്ചക്കേസില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്ന് പേര്‍ അടക്കമാണ് പോലീസ് പിടിയിലുള്ളത്. ഇനി മുഖംമൂടിയിട്ട് എത്തിവരെ കൂടി കിട്ടാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. സംഭവത്തിലെ പ്രധാനപ്രതി ജോജി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പ്രതികള്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട വാഹനം തൃശൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. കാണാതായ പണവും ആയുധങ്ങളും ഇനി കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമത്തിലാണെന്ന് സിറ്റി പോലീസ്. കസ്റ്റഡിയിലുള്ള വിഷ്ണു, സജി എന്നിങ്ങനെ നേരിട്ട് പങ്കാളികളായവര്‍ പിടിയിലായിട്ടുണ്ട്.

അനധികൃത പണമിടപാടാണ് ഇതെന്നാണ് സൂചന. 80 കോടി നല്‍കിയാല്‍ ഒരു കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ബൈക്കിലെത്തിയവര്‍ ആദ്യം ഡീല്‍ ഉറപ്പിച്ച ശേഷം പിന്നാലെ മുഖംമൂടി ധാരികളെത്തി പണം കൊള്ളയടിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ സൂത്രധാരന്‍ ജോജിയെ ഒന്നാംപ്രതിയും വിഷ്ണു രണ്ടാംപ്രതിയും സജി ആറാം പ്രതിയുമാണ്.

ഇവര്‍ സമീപത്തെ ഹോട്ടലില്‍ കൂടിക്കാഴ്ച നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുണ്ടന്നൂരില്‍ ഇന്നലെ നടന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ എറണാകുളം സ്വദേശി ജോജിയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്നും അനധികൃതപണം കൈകാര്യം ചെയ്ത ഇടപാടാണെന്നും സംശയമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW