-->
ബാലതാരമായി അഭിനയ ലോകത്ത് എത്തിയതാണ് ഗോപിക അനില്‍. പിന്നീട് മിനീസ്‌ക്രീനില്‍ സജീവമായി. നടന്‍ ഗോവിന്ദ് പദ്മസൂര്യയാണ് താരത്തിന്റെ ഭര്‍ത്താവ്.
വിവാഹത്തിന് ശേഷം സീരിയലില്‍ നിന്നും മാറി നില്‍ക്കുന്ന ഗോപിക, സിനിമയില്‍ സജീവമാവുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സുമതി വളവ് എന്ന ചിത്രത്തില്‍ ഗോപിക ഒരു പ്രധാന വേഷം അവതരിപ്പിച്ചു.
ഇപ്പോഴിതാ സാരിയിലുളള തന്റെ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ' when in doubt drape it out' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. സാരി ഉടുത്താല്‍ നന്നാവുമോ എന്നായിരുന്നോ സംശയമെങ്കില്‍, ഒട്ടും അമാന്തിക്കേണ്ട, സൂപ്പറായിട്ടുണ്ട് എന്ന തരത്തിലാണ് കമന്റുകള്‍ വരുന്നത്.