Saturday, March 14, 2026 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 08.54 AM

സുന്ദരിയായ സ്ത്രീ, ഒരു പുഷ്പം എന്നര്‍ത്ഥം വരുന്ന ‘സിപാര’; അര്‍ബാസ് ഖാനും ഷുറയും മകള്‍ക്ക് നല്‍കിയ പേരിതാണ്, ഖാന്‍ കുടുംബത്തിലേക്ക് സിപാര ഖാന് സ്വാഗതം

സല്‍മാന്‍ഖാന്‍ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷം അര്‍ബാസ് ഖാനും ഷുറ ഖാനും പങ്കിട്ടിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് ‘സിപാര ഖാന്‍’ എന്ന് പേരിട്ട സന്തോഷം പങ്കിട്ടിരിക്കുകയാണ് താരദമ്പതിമാര്‍. ​
Salman khan, arbaz khan, shura khan, sipaara khan
Arbaaz Khan and wife Shura Khan named her daughter (Image Source: Instagram)

സല്‍മാന്‍ ഖാന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷം കഴിഞ്ഞ ദിവസം ഖാന്‍ കുടുംബം പങ്കിട്ടിരുന്നു. സല്‍മാന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെയും ഷുറ ഖാന്റെയും മകളാണ് ആ കുഞ്ഞതിഥി. 2023 വിവാഹിതരായ അര്‍ബാസും ഷുറയും ഇക്കഴിഞ്ഞ ദിവസമാണ് ഇവര്‍ പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത്. മകള്‍ പിറന്ന ശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ അർബാസ് ഖാൻ തന്റെ നവജാത മകളെ കൈകളിൽ പിടിച്ച് നിൽക്കുന്നത് ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാറില്‍ കയറും മുമ്പ് താരം മാധ്യമങ്ങള്‍ക്ക് ഹൃദയം നിറയ്ക്കുന്ന ചിരിയും നല്‍കിയിരുന്നു.
ഇപ്പോഴിതാ മകള്‍ക്ക് പേരിട്ട സന്തോഷം പങ്കിടുകയാണ് അര്‍ബാസും ഷുറയും. അറബിയിൽ ‘സുന്ദരിയായ സ്ത്രീ’ എന്നും പേർഷ്യൻ ഭാഷയിൽ ‘ഒരു പുഷ്പം’ എന്നും അർത്ഥമുള്ള ‘സിപാര’ എന്ന പേരാണ് ഇവര്‍ മകള്‍ക്ക് നല്‍കിയത്. ‘‘വെല്‍കം ബേബി ഗേള്‍...സിപാര ഖാന്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കി ‘ലവ് ഷുറ ആന്‍ഡ് അര്‍ബാസ്’ എന്ന കുറിച്ചാണ് മകളുടെ പേര് ഇവര്‍ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ‘അൽഹംദുലില്ലാഹ്...’ എന്ന് കുറിച്ച് ഹാര്‍ട്ട് ഇമോജിയും നല്‍കി ഷുറയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും സന്തോഷവും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്.

അർബാസ് നിർമ്മിച്ച ‘പട്‌ന ശുക്ല’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് താരം ഷുരയെ കണ്ടുമുട്ടിയത്. രവീണ ടണ്ടൻ ആയിരുന്നു ചിത്രത്തിലെ നായിക, ഷുര അവരുടെ മേക്കപ്പ് ആർട്ടിസ്റ്റും ആയിരുന്നു. അർപിതയുടെ വീട്ടിൽ നടന്ന ഒരു അടുപ്പമുള്ള ചടങ്ങിലാണ് അർബാസും ഷുരയും വിവാഹിതരായത്. 2023 ൽ വിവാഹിതരായ അർബാസ് ഖാനും ഷുറയും ഷുറയുടെ ഗർഭധാരണം രഹസ്യമായി സൂക്ഷിച്ചിരുന്നു. ജൂണിൽ, ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഈ അർബാസ് വാർത്ത സ്ഥിരീകരിച്ചത്. കുടുംബത്തിനും പൊതുജനങ്ങൾക്കും ഈ വിവരങ്ങൾ ഇതിനകം അറിയാമായിരുന്നുവെന്നും അര്‍ബാസ് പറഞ്ഞിരുന്നു. ‘‘ഇത് ഞങ്ങള്‍ക്ക് ഇരുവർക്കും വളരെ ആവേശകരമായ സമയമാണ്. കുടുംബത്തിലേക്ക് ഒരു പുതിയ ജീവിതത്തെ സ്വാഗതം ചെയ്യുന്നതിനായി ഞങ്ങള്‍ സന്തുഷ്ടരാണ്, അവരത് ആഗ്രഹിക്കുന്നു. പിതൃത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ആർക്കും പരിഭ്രാന്തി തോന്നും, ഞാനും വ്യത്യസ്തനല്ല. കുറച്ച് സമയത്തിന് ശേഷം വീണ്ടും അച്ഛനാകുന്നത് പുതുമയുള്ളതും ആവേശകരവുമായ ഒരു അനുഭവമാണ്... അത് എനിക്ക് പുതിയൊരു സന്തോഷവും ഉത്തരവാദിത്തവും നൽകുന്നു, അത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്...’’ എന്നാണ് അർബാസ് അന്ന് പറഞ്ഞത്.
അര്‍ബാസ് ആദ്യം വിവാഹം ചെയ്തത് അഭിനേത്രിയും ​മോഡലുമൊക്കെയായ മലൈക അറോറയെയാണ്. 19 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ബന്ധം വേര്‍പിരിഞ്ഞെങ്കിലും മകന്‍ അര്‍ഹാനു വേണ്ടി എല്ലാക്കാര്യങ്ങളും മാതാപിതാക്കളെന്ന നിലയില്‍ അര്‍ബാസും മലൈകയും ചെയ്യുന്നുണ്ട്. തനിക്ക് ഒരു അനുജത്തി പിറന്ന സന്തോഷം മൂത്ത സഹോദരനായി തന്റെ പുതിയ വേഷം ആഘോഷിക്കുന്ന ഒരു മധുരമുള്ള പോസ്റ്റിലൂടെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. അര്‍ഹാന്‍ തന്റെ എല്ലാ ചെറിയ കസിൻസിനൊപ്പവുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് ഷുറ ഖാന്റെ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടത്. കൂടാതെ തന്റെ കുഞ്ഞു സഹോദരിയെ സ്വാഗതം ചെയ്യുന്നതിൽ താൻ എത്രമാത്രം ആവേശത്തിലാണെന്ന് കാണിക്കാന്‍ ‘ബിഗ് ബ്രദർ ബൂട്ട്ക്യാമ്പ്’ എന്നാണ് പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍.
ഒപ്പം ഹോളിവുഡ് ചിത്രമായ ‘ഹാംഗോവർ’ ലെ ഒരു സ്റ്റിൽ അർഹാൻ പങ്കുവെച്ചു, ഒരു വൃദ്ധൻ ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്നതായി, താനും തന്റെ നവജാത സഹോദരിയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം തമാശയായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ ചിത്രം. തന്റെ മകന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് മലൈക അറോറ റെഡ് ഹാര്‍ട്ട് ഇമോജി​ക്കൊപ്പം ‘ലാസ്റ്റ് പിക്ച്ചര്‍’ എന്ന് കമന്റും ചെയ്തിരുന്നു. കുഞ്ഞ് സിപാര ഖാന്റെ വരവ് ആഘോഷിക്കുമ്പോൾ ഖാൻ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നതായിരുന്നു അര്‍ഹാന്റെ പോസ്റ്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW