Sunday, March 22, 2026 Last Updated 57 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 04.49 PM

കണ്ണൂരില്‍ ട്രാഫിക് പോലീസുകാരനു നേരെ കാര്‍ ഇടിച്ചു കയറ്റി; ബോണറ്റിൽ തൂങ്ങിക്കിടന്ന് എസ്ഐ; യുവാക്കൾ പിടിയിൽ

uploads/news/2025/10/804557/5.gif
photo - facebook

കണ്ണൂര്‍ : കണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരന് നേരെ കാര്‍ ഇടിച്ചു കയറ്റി. സംഭവത്തില്‍ എസ്‌ഐയ്ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ടി.എം. വിപിനെയാണ് യുവാക്കൾ അപായപ്പെടുത്തിയത്.

കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന വിപിനെയും കൊണ്ട് മുന്നോട്ട് പാഞ്ഞ കാർ ഓട്ടോയിലും കാറിലും ഇടിച്ചു നിൽക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പി.പി. നിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വളപട്ടണം പാലത്തിനു സമീപം അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചുവന്നിരുന്ന യുവാക്കളെ പോലീസ് തടയുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ എസ്‌ഐയെ ഇടിക്കുകയായിരുന്നു. അറസ്റ്റിലായ യുവാക്കള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Ads by Google
Wednesday 08 Oct 2025 04.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW