Saturday, March 14, 2026 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 10.17 AM

നിയമസഭയില്‍ സംഘര്‍ഷാവസ്ഥ ; സഭയില്‍ നാടകീയ രംഗങ്ങള്‍, ചോദ്യോത്തരവേള തടസ്സപ്പെട്ടു

uploads/news/2025/10/804499/assembley.jpg

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റത്തെ തുടര്‍ന്ന സഭ സ്പീക്കര്‍ നിര്‍ത്തിവെക്കുകയും തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു. ചോദ്യോത്തരവേളയില്‍ ഉടനീളം പ്രതിപക്ഷം ഡയസിന് മുന്നിലെത്തി പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു. പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയപ്പോള്‍ മന്ത്രിമാരും നടുത്തളത്തില്‍ ഇറങ്ങി.

ചോദ്യോത്തരവേള 50 മിനിറ്റ് നേരം തുടര്‍ന്നതിന് ശേഷമായിരുന്നു സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചോദ്യോത്തരവേള നിര്‍ത്തി വെയ്ക്കുകയും ചെയ്തത്. ഏതാനും മിനിറ്റുകള്‍ നിര്‍ത്തി വെച്ച ശേഷമാണ് വീണ്ടും സഭ പുനരാരംഭിച്ചെങ്കിലും സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം പുറത്തുപോയി. അതിന് ശേഷവും ചോദ്യോത്തരവേള മുമ്പോട്ട് പോയി. ചോദ്യോത്തരവേള അവസാനിക്കാന്‍ പത്തു മിനിറ്റുകള്‍ കൂടി ബാക്കി നില്‍ക്കേയാണ് സഭ തടസ്സപ്പെട്ടത്.

കഴിഞ്ഞ രണ്ടു ദിവസമായി ശബരിമല സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ദേവസ്വംമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്. ചോദ്യോത്തര വേളയില്‍ ഉടനീളം പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലെല്ലാം സ്പീക്കര്‍ പ്രതിപക്ഷത്തെ ശാസിച്ചിരുന്നു. ഇത് ജനാധിപത്യമല്ലെന്നും സ്പീക്കറുടെ മുഖം മറച്ചുളള പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ അടക്കം കാണുകയാണെന്നും ഈ പ്രതിഷേധക്കാരില്‍ നിന്നുമാണോ കുട്ടികള്‍ ജനാധിപത്യം പഠിക്കേണ്ടതെന്നും സ്പീക്കര്‍ പല തവണ ചോദിച്ചു. അതേസമയം വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് സ്പീക്കര്‍ പ്രതിപക്ഷത്തി​ന്റെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ചോദ്യോത്തരവേള പുരോഗമിച്ചപ്പോള്‍ പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷം ഡയസിലേക്ക് കയറാന്‍ ഒരുങ്ങിയപ്പോള്‍ വാച്ച് ആന്റ് വാഡ് തടയുകയും വാച്ച് ആന്റ് വാഡുമായി ഉന്തുംതള്ളും ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഭരണകക്ഷി എംഎല്‍എമാരും എത്തുകയായിരുന്നു. പ്രതിപക്ഷത്തെ പരിഹസിച്ച് ഭരണകക്ഷി അംഗങ്ങളും എത്തി. മാത്യൂ കുഴല്‍നാടന്‍ ഭയങ്കര വക്കീലെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ എവിടെയെന്നും ഭരണകക്ഷിയംഗങ്ങള്‍ പരിഹസിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി സഭ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. നേരത്തേ രണ്ടു ദിവസമായി നിയമസഭ പ്രതിപക്ഷ ബഹിഷ്ക്കരിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചെങ്കിലും പ്രതിപക്ഷം സഹകരിക്കാന്‍ കൂട്ടാക്കിയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW