Sunday, March 22, 2026 Last Updated 15 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 03.32 PM

ഗവി ഉൾവനത്തിൽ താൽക്കാലിക വാച്ചറുടെ മൃതദേഹാവശിഷ്ടങ്ങൾ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നിഗമനം

uploads/news/2025/10/804373/death images.gif
photo; representative image

അടൂർ: ഗവി ഉൾവനത്തിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. താൽക്കാലിക വാച്ചർ അനിൽകുമാറി(28)ന്റെ മൃതദാഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ. ഇതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.

അതേസമയം ഗവിയിലേക്കു സഞ്ചാരികളുടെ വൻ ഒഴുക്ക്. അവധി ആഘോഷിക്കാൻ നിരവധിയാളുകളാണ് ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്തിരിക്കുന്നത്. നിലവിൽ മഞ്ഞും മഴയും കലർന്ന കാലാവസ്ഥയാണ്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ അണക്കെട്ടാണ് ആദ്യ കാഴ്ച . വാഹനത്തിനു പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം. പാമ്പുകൾ അടക്കമുള്ളവ ഉണ്ടാവും.കാട്ടുപോത്തുകളും കൂട്ടങ്ങളും സമീപ പുൽമേടുകളിൽ തീറ്റതിന്നുന്നുണ്ടാവും. പുൽമേടുകളിലും നീർച്ചാലുകൾക്കു സമീപവും കാട്ടാനകളുടെ സാന്നിധ്യം പലപ്പോഴും ഉണ്ടാകും. അടുത്തുപോകാൻ ശ്രമിക്കരുത്. യാത്രയിൽ ആനയെ കണ്ടാൽ ഇവ പോകുംവരെ വാഹനം നിർത്തിയിടണം. ഹോൺ മുഴക്കരുത് .

Ads by Google
Tuesday 07 Oct 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW