-->
നുവ്വില എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ ക്രഷായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ സിനിമകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.
ഇപ്പോഴിതാ വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തെക്കുറിച്ചും തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട. കാറിനൊരിടി കിട്ടിയെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു.
‘‘ഓള്‍ ഈസ് വെല്‍...കാറിന് ഒരു അപകടം സംഭവിച്ചു, പക്ഷേ ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. സുരക്ഷിതമായിരിക്കുന്നു. പോയി ഒരു സ്ട്രെങ്ത് വർക്ക്ഔട്ടും ചെയ്ത് ഇപ്പോഴാണ് വീട്ടിലേക്ക് മടങ്ങിയത്. എനിക്ക് തല വേദനയുണ്ട്...പക്ഷേ വലിയ കുഴപ്പമില്ല. ഒരു ബിരിയാണിയും ഉറക്കവും കൊണ്ട് അത് മാറിക്കൊള്ളും. അതുകൊണ്ട് എല്ലാവര്‍ക്കും എന്റെ സ്നേഹവും ആലിംഗനങ്ങളും. ഈ വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുത്, നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകരുത്...’’ എന്നാണ് വിജയ് ദേവരകൊണ്ടയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
തെലുങ്കാനയിലെ ജോഗുലാംബ ഗഡ്‌വാള്‍ ജില്ലയിലെ ഹൈദരാബാദ്-ബംഗുളൂരു ഹൈവേ എൻഎച്ച് -44ല്‍ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കുകളില്ലാതെ വിജയ് ദേവരകൊണ്ട രക്ഷപ്പെട്ടു. വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളു. ഇടിച്ച കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയി. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ലെക്‌സസ് എൽഎം 350എച്ച് എഡബ്ല്യുഡി കാറിലാണ് താരം സഞ്ചരിച്ചിരുന്നത്. കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ചു മടങ്ങവേയാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപാണ് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ സ്വകാര്യ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്. ‘ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ്’ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ വർഷങ്ങളായി പ്രണയത്തിലാണ്.
Breaking News : VIJAY DEVARAKONDA MET WITH ACCIDENT #VijayDeverakonda's car met with an accident. Near Undavalli in Jogulamba Gadwala district, the Bolero suddenly took a right turn and was hit by Vijay's Lexus model car coming from behind. Vijay Deverakonda was not injured… pic.twitter.com/pbk1OmpJOl— Filmy Bowl (@FilmyBowl) October 6, 2025