Saturday, March 14, 2026 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 08.05 AM

ഒന്നല്ല രണ്ട് തവണ ദില്ലിയില്‍ വച്ച് വംശീയ അധിക്ഷേപം: പോസ്റ്റുമായി മേഘാലയില്‍ നിന്നുള്ള യുവതി

meghalaya, woman, racial, abuse

കാലം പുരോഗതി പ്രാപിച്ചിട്ടും ഇന്നും ഇന്ത്യയുടെ പലഭാഗത്തും വംശീയ അധിക്ഷേപം നേരിടുന്നവരുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം. ദില്ലിയില്‍ വച്ച് ഒരേ ദിവസം തന്നെ രണ്ട് തവണ വംശീയാധിക്ഷേപം നേരിടേണ്ടി വന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേഘാലയയില്‍ നിന്നുള്ള യുവതി. @_insolitude എന്ന യൂസര്‍നെയിമിലുള്ള യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒരേ ദിവസം തന്നെ കമല നഗറില്‍ വച്ചും പിന്നീട് ഒരു മെട്രോ സ്‌റ്റേഷനുള്ളില്‍ വച്ചും തനിക്കെതിരെ വംശീയാധിക്ഷേപമുണ്ടായി എന്നാണ് യുവതിയുടെ ആരോപണം.

ഞാന്‍ കമല നഗറില്‍ ചില ജോലികള്‍ക്കായി പോയതാണ്. അതുവഴി നടക്കുന്ന സമയത്ത്, മൂന്നോ നാലോ പേരടങ്ങുന്ന ഒരു കൂട്ടം പുരുഷന്മാര്‍ സ്‌കൂട്ടിയില്‍ ഇരിക്കുന്നുണ്ടായിരുന്നു, ഞാന്‍ അതുവഴി കടന്നുപോകുമ്പോള്‍ അതില്‍ ഒരാള്‍ 'സെങ് ചോങ്' എന്ന് പറഞ്ഞു. അത് കേട്ടയുടനെ ഞാന്‍ തിരിഞ്ഞ് അയാളെ നോക്കി, അപ്പോള്‍ അതില്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി. ഞാന്‍ എന്താണ് കേട്ടത് എന്നത് എന്റെ തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല, അവര്‍ എന്നെ നോക്കി ചിരിക്കുകയായിരുന്നു. എന്നിട്ടും ഞാന്‍ ഒന്നും മിണ്ടാതെ കടയിലേക്ക് നടന്നു.

എന്നാല്‍ അതേ ദിവസം യുവതിക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം ഉയരുകയായിരുന്നു. മെട്രോ സ്‌റ്റേഷനില്‍ വച്ചായിരുന്നു അത്. ഒരാള്‍ അവളെ 'ചിങ് ചോങ് ചൈന'എന്നാണ് വിളിച്ചത്. താന്‍ അയാള്‍ക്കുനേരെ തുറിച്ചുനോക്കി എന്നും തനിക്ക് ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ല എന്നും യുവതി പറയുന്നു. സ്വന്തം രാജ്യത്ത് ഒരു അന്യഗ്രഹജീവിയെപ്പോലെയായി എന്നതാണ് തന്നെ ഏറെ വേദനിപ്പിച്ചത് എന്ന് യുവതി പറയുന്നു. താന്‍ ഇതിന് മുമ്പ് മറ്റ് പല രാജ്യങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍, അവിടങ്ങളിലൊന്നും താന്‍ അവിടെയുണ്ടാവാന്‍ പാടില്ലാത്ത ഒരാളാണെന്ന തരത്തില്‍ തന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, ഇന്ന് സ്വന്തം രാജ്യത്ത് തനിക്കത് അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ് യുവതി കുറിക്കുന്നത്. വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി അനേകങ്ങളാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW