Thursday, March 19, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 12.47 PM

ബംഗളൂരുവില്‍ പെരുമഴ; കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

in

ബംഗളൂരു: ശക്തമായ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഹെബ്ബാല്‍ സ്വദേശിയായ കീര്‍ത്തന(23)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബംഗളൂരുവിലെ പീനിയ ദസറഹള്ളിയിലാണ് സംഭവം.

സുഹൃത്ത് രാധയ്ക്കൊപ്പം സ്‌കൂട്ടറില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുമ്പോഴായിരുന്നു കീര്‍ത്തനയുടെ ദേഹത്തേക്ക് മരണം വീണത്. മരം ദേഹത്തേക്ക് വീണ് ഗുരുത പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

അപകടത്തില്‍ ബൈക്ക് യാത്രികയായ ഭാസ്‌കറിനും (40) പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായിലാണ്. ഇയാള്‍ക്കാപ്പം പിന്‍സീറ്റില്‍ സഞ്ചരിച്ചിരുന്ന മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് മരം വീണതെന്നും അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍സോളദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW