Tuesday, March 17, 2026 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 11.52 AM

' വിവാഹം ഒരു ട്രാപ്പാണ്, കല്യാണം കഴിഞ്ഞപ്പോഴാണ് തിരിച്ചറിവ് ഉണ്ടായത്' ; റിമ കല്ലിങ്കല്‍

only, after

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോഴിതാ വിവാഹം ഒരു ട്രാപ്പാണെന്ന് പറയുകയാണ് താരം. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറഞ്ഞത്.

വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് സംസാരിക്കുകയായിരുന്നു താരം. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. എന്നാല്‍ അത് കാരണം നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാള്‍ സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത് എന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

എനിക്ക് കല്യാണം കഴിക്കാന്‍ പോലും പ്ലാന്‍ ഇല്ലായിരുന്നു. പിന്നെ പാരന്റ്‌സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മള്‍ കരുതുന്നത്. പക്ഷേ അതൊരു ട്രാപ്പ് ആണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നു എന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. 2013ലാണ് റിമയും സംവിധായകന്‍ ആഷിഖ് അബുവും വിവാഹിതരാകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW