Wednesday, March 11, 2026 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 05.04 PM

‘സഖാവി’ല്‍ തുടങ്ങി, പിന്നീട് കവര്‍സോങ്ങുകളിലൂടെ അമിതാഭ് ബച്ചനെ പോലും ആരാധകനാക്കി മാറ്റിയ യുവഗായിക ആര്യ ദയാല്‍ വിവാഹിതയായി

കവര്‍സോംഗുകളിലൂടെ ആസ്വാദകഹൃദയം കീഴടക്കിയ ഗായികയായ ആര്യ ദയാല്‍ ഇപ്പോഴിതാ തന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു ആര്യയുടെയും അഭിഷേകിന്റേതുമെന്ന് പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.
Singer Arya Dhayal, Arya Dhayal married to abhishek
Arya Dhayal married to abhishek (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദകഹൃദയം കീഴടക്കുന്ന ഒരുപാട് ഗായകരുണ്ട്. അത്തരത്തില്‍ ‘സഖാവ്’ എന്ന കവിത ആലപിച്ച് ശ്രദ്ധ നേടിയ ഗായികയും സംഗീതസംവിധായികയുമാണ് ആര്യ ദയാല്‍. ഇതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍, കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച കവർ ഗാനങ്ങളിലൂടെയാണ് ആര്യ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നത്.
കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ഗാനാലാപനം ആളുകളുടെ മനസ് കീഴടക്കി. അമിതാഭ് ബച്ചനടക്കം ആര്യയുടെ പാട്ടുകള്‍ അന്ന് പങ്കുവെച്ചിരുന്നു. ‘ജീന്‍സ്’ എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ കണ്ണോട് കാണ്‍മതെല്ലാം എന്ന പാട്ടിന്റെ കവറിലൂടെ ആര്യ കൂടുതല്‍ പ്രിയങ്കരിയായി. ചില സിനിമകളിലും ആര്യ പാടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ വിവാഹചിത്രങ്ങള്‍ പങ്കിടുകയാണ് ആര്യ ദയാല്‍. അഭിഷേക് എസ്.എസ് എന്നയാളിനെ ജീവിതപങ്കാളിയാക്കിയ സന്തോഷം ചിത്രങ്ങളിലൂടെയാണ് ആര്യ പങ്കുവച്ചത്. വളരെ ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടേതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും. വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചു കൊണ്ട് ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്.
അഭിഷേകിനെ ടാഗ് ചെയ്ത്, ‘3/10/ 2025/’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആര്യ ചിത്രങ്ങള്‍ പങ്കിട്ടത്. പച്ചയില്‍ കസവ് പ്രിന്റോടുകൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയും പച്ച ബ്ലൗസുമണിഞ്ഞ് സുന്ദരിയായ ആര്യയെയും മുണ്ടും ഫ്‌ളോറല്‍ പ്രിന്റുള്ള ഷര്‍ട്ടും ധരിച്ച അഭിഷേകിനെയും ചിത്രത്തില്‍ കാണാം​. ലളിതമായ ആഭരണങ്ങളും ആര്യ അണിഞ്ഞിട്ടുണ്ട്‌. പോസ്റ്റിനു താഴെ ഗായകരടക്കം ഒട്ടേറപ്പേര്‍ ആര്യയ്ക്ക് ആശംസ കമന്റുകള്‍ കുറിക്കുന്നുണ്ട്.

വിദ്യാർത്ഥി ആയിരുന്ന സമയത്ത് ആര്യ ദയാല്‍ പാടിയ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് ഒരു ഗാനം ആലപിച്ചതു വഴി ആര്യ ബോളിവുഡ് താരം അമിതാഭ് ബച്ചനേയും ആരാധകനാക്കി മാറ്റി. സീനിയര്‍ ബച്ചന്‍ ആര്യയുടെ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
‘‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്കീ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല, പക്ഷെ ഒരു കാര്യം എനിക്ക് പറയാനാകും,നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത്തരം നല്ല സൃഷ്ടികള്‍ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കർണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്സ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. പക്ഷെ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവള്‍ അത് ചെയ്തിരിക്കുന്നത്. എന്നാല്‍ സ്റ്റൈലില്‍ ഒട്ടും വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. അസാധ്യം...’’ എന്നായിരുന്നു അന്ന് ബച്ചൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Ads by Google
Saturday 04 Oct 2025 05.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW