-->
കാന്താര ചാപ്റ്റര്‍ 1 ന്റെ വിജയാഘോഷങ്ങള്‍ക്കിടെ നടന്‍ ജയസൂര്യയെ സന്ദര്‍ശിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ വിജയം ഋഷഭ് ഷെട്ടി ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ചു. വിജയാഘോഷത്തിനായി ജയസൂര്യ കേക്ക് കരുതിയിരുന്നു. ഇത് മുറിച്ച് ഋഷഭുമായി പങ്കുവെച്ചു.
ഋഷഭ് വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അഭിനന്ദനങ്ങള്‍ സഹോദരാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം മകളും ഭാര്യ സരിതയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കാന്താര ചാപ്റ്റര്‍ 1 കണ്ട ജയസൂര്യ ഋഷഭ് ഷെട്ടിയെയും ചിത്രത്തെയും പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഋഷഭും ജയസൂര്യയും മുമ്പും പലയിടങ്ങളിലും ഒന്നിച്ചെത്തിയിരുന്നു. കഴഞ്ഞ വര്‍ഷം വിജയദശമിയില്‍ ഇരുവരും മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങള്‍ വലിയ ശ്രദ്ധനേടിയിരുന്നു. 'കാന്താര'യുടെ ചിത്രീകരണവേളയില്‍ ജയസൂര്യ സെറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു.