Friday, March 13, 2026 Last Updated 39 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 12.06 PM

അസമിന് 1270 കോടി, വയനാടിന് 260 കോടി മാത്രം ; ദുരിതാശ്വാസത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രിയങ്ക

uploads/news/2025/10/803869/priyanka-gandhi.jpg

വയനാട്: ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി 4645 കോടി അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ വയനാടിന് 260 കോടി മാത്രം അനുവദിച്ചത് അവിടുത്തെ ജനങ്ങളെ അവഗണിക്കാന്‍ വേണ്ടിയെന്ന് വിമര്‍ശനവുമായി വയനാട് എംപി പ്രിയങ്കാഗാന്ധി. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും മനുഷ്യരുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ അവസരമായി കാണരുതെന്നും പ്രിയങ്ക പ്രതികരിച്ചു.

വയനാട് ദുരന്തത്തില്‍ 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ 260 കോടി മാത്രമാണ് അനുവദിച്ചതെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രതീക്ഷയിലായിരുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ചത് അവഗണന മാത്രമെന്നും വിമര്‍ശിച്ചു. കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ കേരളം ആവശ്യപ്പെട്ടതിന്റെ പത്തിലൊന്ന് തുക മാത്രമാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കുക. അതേസമയം അസമിന് മാത്രം 1270 കോടിയുടെ സഹായമാണ് നല്‍കുന്നത്.

ഇതിനൊപ്പം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍, പട്ടികവര്‍ഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്‌നം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ മറ്റ് പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരിയുമായും ചര്‍ച്ച ചെയ്‌തെന്ന് എംപി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പണം അനുവദിച്ചത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ദിവസം പറഞ്ഞു. കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങള്‍ നേരിടുന്ന ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വയനാട്ടില്‍ നിന്ന് പഠിക്കാനുണ്ടെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW