-->
നടന്‍ ഋഷഭ് ഷെട്ടിക്കുപ്പെമുളള ചിത്രം പങ്കുവെച്ച് സാഗര്‍ സൂര്യ. ഇതിഹാസ കഥാപാത്രമായ ഋഷഭ്കാ ഷെട്ടിയെ ണാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് നടന്‍ കുറിച്ചു. അവര്‍ തമ്മിലുളള രസകരമായ ഒരു നര്‍മ്മ സംഭാഷണത്തെക്കുറിച്ചും സാഗര്‍ സൂര്യ കുറിപ്പില്‍ പറയുന്നുണ്ട്.
ഇതിഹാസ കഥാപാത്രമായ ഋഷഭ് ഷെട്ടിയെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ഒരു തമാശ പറഞ്ഞു. നീ എന്തൊരു സൈക്കോ ആണ്.. നിന്റെ കൈയില്‍ കത്തി ഉണ്ടോ? നിന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ എനിക്ക് പേടിയാണ്. സാഗര്‍ കുറിച്ചു. പണി എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമായ ഡോണ്‍ സെബാസ്റ്റ്യനെക്കുറിച്ച് അദ്ദേഹം നടത്തിയ ഒരു രസകരമായ പരാമര്‍ശമാണിതെന്ന് നടന്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ലാളിത്യത്തില്‍ വിനയാന്വിതനായി എന്നും താരം കൂട്ടിച്ചേര്‍ത്തു. കാന്താര 2 വിന് എല്ലാ വിധആശംസകളും നേരുന്നു, ഒരു യഥാര്‍ഥ മാസ്റ്റര്‍ പീസ് എന്നാണ് സാഗര്‍ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തല്‍ സാഗര്‍ സൂര്യ അവതരിപ്പിച്ച ഡോണ്‍ സെബാസ്റ്റിയന്‍ എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.മികച്ച പ്രകടനമാണ് താരം കാഴ്‌വെച്ചത് എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.
അതേസമയം പ്രഖ്യാപനം മുതല്‍ തന്നെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റര്‍ 1. കാന്താര ആദ്യ ഭാഗത്തിന്റെ വന്‍ വിജയവും ഋഷഭ് ഷെട്ടിയുടെ ഗംഭീര അഭിനയവുമെല്ലാം ഈ കാത്തിരിപ്പിന് കാരണങ്ങളായി. മൂന്ന് വര്‍ഷമെടുത്താണ് ഋഷഭ് ഷെട്ടിയും കൂട്ടരും ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദസറ റിലീസായി ഒക്ടോബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മിത്തോളജിയും സ്പിരിച്വാലിറ്റിയും ഫാന്റസിയും എല്ലാം കോര്‍ത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്. മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണ് കാന്താര 2 പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
അതേസമയം കേരളം അടക്കമുള്ള മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം എത്തിയത്.