-->
പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് ( 35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജേഴ്‌സി വാങ്ങാന്‍ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് ഇയാള്‍ ഉപദ്രവിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.