Saturday, March 14, 2026 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 08.40 AM

എന്താണ് ഇക്ക.. ഇതെന്ത് ഭാവിച്ചാ... ; വീണ്ടും സോഷ്യല്‍ മീഡിയ തൂക്കി മമ്മൂട്ടി

mammootty
photo-www.instagram.com/navin_murali/

കഴിഞ്ഞ കുറച്ച് കാലമായി മമ്മൂക്ക ആരാധകർക്ക് ആഘോഷിക്കാൻ ഒരു ചിത്രം എത്തിയിട്ട്. മമ്മൂട്ടിയുടെ സ്റ്റൈലും കോസ്റ്റ്യൂം എല്ലാം ആരാധകർക്ക് മിസ് ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പതിവ് പോലെ ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ ഹൈദരാബിദിൽ എത്തിയ ശേഷം എടുത്ത ചിത്രമാണിത്.

നവിൻ മുരളിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. കാമറ കയ്യിൽ പിടിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പകർത്തിയിരിക്കുന്നത്. എന്താണ് ഇക്ക.. ഇതെന്ത് ഭാവിച്ചാ.. എന്നാണ് സോഷ്യൽ മീഡിയ കുറിക്കുന്നത്. തിരുച്ചുവരവിൽ ഇക്ക പവർ തന്നെ തുടങ്ങി മമ്മൂട്ടിയെ പുകഴ്ത്തി കൊണ്ടും അദ്ദേഹത്തിന് ആശംസകൾ നേർന്നു കൊണ്ടും ഫോട്ടോയ്ക്ക് താഴെ നിരവധി കമ്മന്റുകളും എത്തുന്നുണ്ട്.

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ഇന്ന് ജോയിൻ ചെയ്തു. പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദിലെ സെറ്റിലാണ് നടൻ എത്തിയത്. ഇത് തന്റെ ജോലിയല്ലേയെന്നും എല്ലാം അറിയുന്നുണ്ട് പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടെന്നും നടൻ പറഞ്ഞു. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ ഫലം കിട്ടുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്.

സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

Ads by Google
Thursday 02 Oct 2025 08.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW