-->
നടന്‍ വിജയ് യുടെ നേതൃത്വത്തിലുളള തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് തമിഴ് സിനിമയില്‍ നിന്നുളള പ്രമുഖര്‍. കരൂരില്‍ നടന്ന സംഭവത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു രജനികാന്ത് എക്‌സില്‍ കുറിച്ചത്.
கரூரில் நிகழ்ந்திருக்கும் அப்பாவி மக்களின் உயிரிழப்புச் செய்தி நெஞ்சை உலுக்கி மிகவும் வேதனையளிக்கிறது.உயிரிழந்தோரின் குடும்பத்தினருக்கு என் ஆழ்ந்த அனுதாபங்கள். காயமடைந்தோருக்கு ஆறுதல்கள்.#Karur #Stampede— Rajinikanth (@rajinikanth) September 27, 2025
ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.
நெஞ்சு பதைக்கிறது. கரூரிலிருந்து வரும் செய்திகள் பேரதிர்ச்சியையும் வேதனையையும் அளிக்கின்றன. கூட்ட நெரிசலில் சிக்கி உயிரிழந்த அப்பாவி மக்களுக்கு என் ஆழ்ந்த இரங்கலைத் தெரிவிக்கவும் வார்த்தைகளின்றித் திகைக்கிறேன்.நெரிசலிலிருந்து மீட்கப்பட்டவர்களுக்கு உரிய சிகிச்சையும்,…— Kamal Haasan (@ikamalhaasan) September 27, 2025
കരൂരിലെ മഹാദുരന്തം ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടലുണ്ടാക്കിയെന്നും സംവിധായകന്‍ പാ രഞ്ജിത് എക്‌സില്‍ കുറിച്ചു. വിജയ് യുടെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. ദുരിതബാധിതര്‍ക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു.
#கரூர் பெரும் துயரம் நெஞ்சை பதற வைக்கிறது!தவெக தலைவர் @actorvijay அவர்களின்பிரச்சாரக் கூட்டத்தில் ஏற்பட்ட நெரிசலில் சிக்கி உயிரிழந்தவர்களை பற்றி அறிந்து பெரும் அதிர்சியும்மன வேதனையும் அடைகிறேன்! பாதிக்கப்பட்ட மக்களுக்கு என்னுடையஆழ்ந்த இரங்கலை தெரிவித்துக் கொள்கிறேன்!— pa.ranjith (@beemji) September 27, 2025
ഭയാനകമായ കാഴ്ചകള്‍ പേടിപ്പിച്ച് വിറപ്പിക്കുന്നുവെന്നായിരുന്നു സംഗീതസംവിധായകന്‍ ജി.വി പ്രകാശ് പറഞ്ഞത്. ആരെ ആശ്വസിപ്പിക്കണമെന്നോ , എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ താന്‍ വിഷമിക്കുകയാണ്. കരൂരിലെ ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ദൈവത്തിന്റെ കാല്‍ക്കല്‍ ശക്തി ലഭിക്കട്ടെയെന്നും ജി.വി പ്രകാശ് എക്‌സില്‍ കുറിച്ചു.
கோர காட்சிகள் நம்மை கதிகலங்க வைக்கிறது. யாருக்கு ஆறுதல் சொல்வது எப்படி தேற்றுவது என தெரியாமல் தவிக்கிறேன்.கரூர் துயர சம்பவத்தில் உயிரிழந்தவர்களின் ஆன்மா இறைவனடி இளைப்பாறட்டும். நண்பர்களுக்கும் , உறவினர்களுக்கும் என் ஆழ்ந்த இரங்கல்கள் . 😭— G.V.Prakash Kumar (@gvprakash) September 27, 2025
കരൂരില്‍ നിന്നുളള വാര്‍ത്ത താങ്ങാനാവാത്ത ദു:ഖത്തിന് കാരണമായി. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്നായിരുന്നു കാര്‍ത്തി കുറിച്ചത്.
கரூரிலிருந்து வந்த செய்தி தாங்க முடியாத துயரத்தை ஏற்படுத்தியுள்ளது.உயிரிழந்தோரின் குடும்பத்தாருக்கு என் ஆழ்ந்த இரங்கல்கள். காயமடைந்தோர் விரைவில் நலம் பெற இறைவனைப் பிரார்த்திக்கிறேன். இனி ஒருபோதும் இவ்வாறு நடைபெறாமல் இருக்க அனைவரும் ஒத்துழைப்போம்🙏— Karthi (@Karthi_Offl) September 28, 2025
ശനിയാഴ്ച വൈകന്നേരം എട്ടുമണിയോടെയാണ് കരൂരില്‍ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.