Friday, March 13, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 12.25 PM

‘യെന്‍ ഓക്സിജന്‍’ എന്ന് കുറിച്ച് തന്റെ വളര്‍ത്തുനായ ഒറിയോയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി നസ്രിയ ഫഹദ്; ഫഹദ് എവിടെയെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നസ്രിയ ഫഹദ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പെറ്റ് ഡോഗിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് നസ്രിയ.
Nazriya Fahad, Nazriya with her pet dog oreo
Nazriya Fahad with her pet dog oreo (Image Source: Instagram)

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് നസ്രിയ. ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായിക നിരയിലേക്ക് ഉയര്‍ന്ന താരം മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. കരിയറിൽ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം കുറച്ച് സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ താന്‍ എന്തുകൊണ്ടാണ് ​സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ചതെന്ന് കുറിച്ചിരുന്നു. താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്നും തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുമെന്നുമായിരുന്നു നസ്രിയയുടെ പോസ്റ്റ്.
മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കുന്ന താരം ഇക്കഴിഞ്ഞ ദിവസം പ്രചോദനകരമായ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ‘നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലീഷ് വാചകമാണ് താരം പങ്കിട്ടത്.
ഇപ്പോഴിതാ അതിനു പിന്നാലെ തന്റെ പെറ്റ് ഡോഗ് ഒറിയോയ്ക്കൊപ്പമുള്ള സുന്ദരനിമിഷങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിടുകയാണ് നസ്രിയ. ഫോട്ടോഗ്രഫി ഒരു പാഷനായ നസ്രിയ കൈയില്‍ ക്യാമറ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്. ‘‘യെന്‍ ഓക്സിജന്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നസ്രിയയുടെ പോസ്റ്റ്. വളര്‍ത്തുനായയ്ക്കൊപ്പമുള്ള ക്വാളിറ്റി മൊമന്റുകളില്‍ നിറഞ്ഞ ചിരിയോടെ ക്യൂട്ട് ലുക്കില്‍ നിറയുന്ന നസ്രിയെയും ചിത്രങ്ങളില്‍ കാണാം. ഫഹദിന്റെ സഹോദരനടക്കം നിരവധി താരങ്ങള്‍ നസ്രിയയുടെ ചിത്രങ്ങള്‍ക്ക് കമന്റുകള്‍ നല്‍കുന്നുണ്ട്. ‘വാട്ട് എ ഫോട്ടോഗ്രഫി’ എന്നാണ് ഫര്‍ഹാന്‍ നല്‍കിയിരിക്കുന്ന കമന്റ്. ലവ് ഇമോജിയാണ് അപര്‍ണ്ണ ബാലമുരളി കുറിച്ചിരിക്കുന്നത്. ‘വെള്ളിത്തിരയിലേക്ക് തിരിച്ചെത്തൂ, നച്ചുവിന്റെ മടങ്ങവരവിന് കാത്തിരിക്കുന്നു...’ എന്നാണ് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.

ലെെം ലെെറ്റിലും സോഷ്യല്‍ മീഡിയയിലും നസ്രിയ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്. സൂക്ഷ്മദർശിനിയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ ജോസഫും നസ്രിയയും പ്രധാന വേഷം ചെയ്ത ചിത്രം മികച്ച വിജയം നേടി. ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നസ്രിയയക്ക് ലഭിച്ചിരുന്നു. നസ്രിയയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ.
ഫഹ​ദ് ഫാസിലാകട്ടെ കരിയറിലെ തിരക്കുകളിലാണ്. അൽത്താഫ് സലിം സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ നായികയായ ഓടും കുതിര ചാടും കുതിര ആണ് ഫഹദ് ഫാസിലിന്റെ പുതിയ സിനിമ. മലയാളത്തിന് പുറമെ തമിഴകത്തും ഫഹദ് ഫാസിൽ സജീവ സാന്നിധ്യമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW