Saturday, March 14, 2026 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 01.07 PM

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ചെറു പുഞ്ചിരിയോടെ നസ്റിയ നസീം; തലകുനിച്ച് നാണിച്ചുള്ള ആ നോട്ടം ശരിക്കും ഹോട്ടെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളത്തിലും തമിഴിലുമടക്കം നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നസ്റിയ നസീം. ഫഹദിനെ വിവാഹം ചെയ്ത ശേഷവും കരിയറില്‍ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഷാര്‍പ്പ് ലുക്കിലുള്ള ബ്ലാക്ക് ആന്‍ഡ് ചിത്രം പങ്കിടുകയാണ് നസ്റിയ.
Nazriya Naseem, Fahad Faazil
Nazriya Nazim Fahadh (Image Source: Instagram)

പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് നസ്റിയ നസീം.. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയായ താരം, മലയാളത്തില്‍ മാത്രമല്ല തമിഴിലും നായിക വേഷത്തില്‍ കൈയടി നേടിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരം മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത് കുടുംബിനിയായത്. വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്ത താരം പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടാറുണ്ടായിരുന്ന താരം കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു. എന്നാല്‍ പിന്നീട് വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളുണ്ടായതിന്റെ പേരിലാണ് ആ ഇടവേളയെടുത്തതെന്ന് താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. അതിനു ശേഷം താരം ഒട്ടുമിക്ക വിശേഷങ്ങളും യാത്രാചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ബ്ലാക്ക് സ്യൂട്ട് ധരിച്ച നസ്റിയ മുഖം ഫോക്കസ് ചെയ്തുള്ള ചിത്രമാണിത്. ചിത്രത്തില്‍ ഒരു ചെറു പുഞ്ചിരിയും തന്റെ മുഖം താഴ്ത്തിയുള്ള നോട്ടത്തിലൂടെ ഹോട്ട്നെസ്സും നല്‍കുന്നുണ്ട് നസ്റിയ. താരത്തിന്റെ ഷാര്‍പ്പ് ലുക്കിന് ലവ് ഇ​മോജിയും തീപാറുന്ന കമന്റുകളുമാണ് ആരാധകര്‍ നല്‍കുന്നത്.

താരം ഏറ്റവുമവസാനം അഭിനയിച്ച ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം നസ്റിയയ്ക്ക് ലഭിച്ചിരുന്നു. വന്‍ഹിറ്റായി മാറിയ ചിത്രത്തിന് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടാന്‍ കഴിഞ്ഞിരുന്നു. കൈ നിറയെ പ്രൊജക്ടുകളും താരത്തിനായി അണിറയിലുണ്ട്.
മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിലാണ് നസ്റിയ ഇനി അഭിനയിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഇനി നസ്റിയുടേതായി വരാനുള്ളത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ നസ്റിയ തമിഴിലേക്ക് എത്തുന്നത് തന്റെ ആദ്യ വെബ് സീരിസിലൂടെയാണ്. ‘ദി മദ്രാസ് മിസ്റ്ററി - ഫാൾ ഓഫ് എ സൂപ്പർസ്റ്റാർ’ എന്ന തമിഴ് വെബ് സീരീസ് 2025 നവംബറിൽ സോണിലിവിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായിക നസ്റിയയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW