-->
പാലക്കാട്: ഷാഫി പറമ്പിലിനെതിരേ ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ ഉറച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു. രാഷ്ട്രീയ നേതാക്കളുടെ അശ്‌ളീലം ചര്‍ച്ച് ചെയ്യാന്‍ തനിക്കോ പാര്‍ട്ടിക്കോ താല്‍പ്പര്യമില്ല. പക്ഷേ കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് സുരേഷ്ബാബു പറഞ്ഞു. പറഞ്ഞത് വെറുതേയല്ലെന്നും അക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും പറഞ്ഞു.
തനിക്കെതിരേ പോലീസില്‍ പരാതിയുമായി പോയിരിക്കുന്നവര്‍ ഷാഫി വീഴണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനകാര്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ചയാവേണ്ടത്. അത് തന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായം. പക്ഷേ കോണ്‍ഗ്രസ് കോലിട്ടിളക്കാന്‍ വന്നാല്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരുമെന്നും ഭീഷണി മുഴക്കി.
ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തവാദിത്വമാണ്. അതൊന്നും കോണ്‍ഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും പറഞ്ഞു. നേരത്തേ ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്.
കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ ലീഗാണ് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പോലീസില്‍ പരാതി. ഷാഫി പറമ്പിലിനെ മനപ്പൂര്‍വ്വം അപമാനിക്കണം എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ശം എന്നാണ് ആക്ഷേപം.