-->
ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് നടന്‍ സൂരി. ഇന്ത്യന്‍ സിനിമയിലേക്ക് നല്‍കിയ അദ്ദേഹത്തിന്റെ അതുല്യ സംഭാവനകള്‍ക്ക് സത്യസന്ധമായ അംഗീകാരം എന്നായിരുന്നു സൂരി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
‘മോഹന്‍ലാല്‍ സാര്‍, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മഹത്തായ ബഹുമതിയായി ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വന്തമാക്കുന്നു. ഇന്ത്യന്‍ സിനിമയിലേക്ക് നല്‍കിയ അദ്ദേഹത്തിന്റെ അതുല്യ സംഭാവനകള്‍ക്ക് സത്യസന്ധമായ അംഗീകാരം.
അദ്ദേഹത്തിന്റെ എല്ലാ വര്‍ക്കുകളുടെയും വലിയൊരു ആരാധകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവിശ്വസനീയമായ യാത്രയില്‍ ഞാന്‍ ആഴത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. അദ്ദേഹം വെറുമൊരു ഇതിഹാസം മാത്രമല്ല, തലമുറകളായി സിനിമാപ്രേമികള്‍ക്ക് ഒരു പ്രചോദനമാണ്. ലാലേട്ടന് അര്‍ഹമായ ഈ ബഹുമതിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍’ സൂരി കുറിച്ചു.
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്.