Wednesday, March 11, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 11.40 AM

എന്‍എസ്എസ് നിലപാട് ഞെട്ടിക്കുന്നു ; പ്രശ്‌നം പരിഹരിക്കാന്‍ വമ്പന്മാരെ ഇറക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

uploads/news/2025/09/802670/NSS-sukumaran-nair.gif

തിരുവനന്തപുരം: അയ്യപ്പസംഗമത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് പരസ്യപിന്തുണ നല്‍കിയതോടെ എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് വമ്പന്‍ നേതാക്കന്മാരെ ഇറക്കി എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങു മ്പോള്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും.

കോണ്‍ഗ്രസ് പ്രിയങ്കാഗാന്ധി അടക്കമുള്ളവരെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രിയങ്കാഗാന്ധി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്ടേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടിക്കാഴ്ചകളും ചര്‍ച്ചകളും രഹസ്യമാക്കി വെയ്ക്കാനാണ് ധാരണ. ഇതിന് പുറമേ പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും എന്‍എസ്എസ് തലവനെ നേരില്‍ കാണണമെന്ന് പാര്‍ട്ടിയില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്‍എസ്എസുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും സമാനമായ അഭിപ്രായമുണ്ട്.

എന്‍എസ്എസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന മറുപടികളും ആര്‍ക്കും പരിക്കേല്‍ക്കാത്ത വിധത്തിലാണ്. എന്‍ എസ്എസുമായി തര്‍ക്കത്തിനില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തി യിരിക്കുന്നത്. ഓരോ സമുദായ സംഘടനകള്‍ക്കും അവരുടേതായ നിലപാട് ഉണ്ടെന്നും എന്നാല്‍ എന്‍എസ്എസുമായി ഒരു അഭിപ്രായ ഭിന്നതയും കോണ്‍ഗ്രസിനില്ലെന്നും ശബരിമലയുടെ കാര്യത്തില്‍ ആചാരസംരക്ഷണത്തിനൊപ്പം നിന്നവരാണ് യുഡിഎഫ് എന്നും പറഞ്ഞു.

എന്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ലെന്നും അവരുമായി ചര്‍ച്ചവേണോ എന്ന കാര്യം നേതൃത്വം തീരുമാനിക്കട്ടെ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചിരുന്നു. സമുദായ സംഘടനകള്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കാം. അത് അവരുടെ അവകാ ശമാണ്. കോണ്‍ഗ്രസ് ഒരിക്കലും വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്നും വേഷം കെട്ടിച്ച് രണ്ടു യുവതികളെ ശബരിമലയില്‍ കയറ്റിയത് സര്‍ക്കാരാ ണെന്നും കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു. ചര്‍ച്ചനടത്തി പരിഹരിക്കുമെന്ന് വേണുഗോപാലും പറഞ്ഞു.

എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ ബിജെപിയും ഒരുങ്ങുകയാണ്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞ് പരിഹരിച്ച് മുമ്പോട്ട് പോകണമെന്ന താണ് ബിജെപി നേതാക്കളുടെ നിലപാട്. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ശബരിമലവിശ്വാസവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം ആവശ്യമുണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നെന്നും പക്ഷേ അത് ഇതുവരെ കണ്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും കേന്ദ്രസര്‍ക്കാരോ ബിെജപിയോ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സുരേഷ് നല്‍കിയ മറുപടി.

Ads by Google
Ads by Google
TRENDING NOW